1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 25, 2011

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ സി.ഐ.എസ്.എഫിനെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ താരങ്ങള്‍ സമരത്തിന്. ഡിസംബര്‍ 25 ന് നിരാഹാര സമരം നടത്താനാണ് താരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ സംവിധായകന്‍ പത്മശ്രീ ഭാരതിരാജയുടെ നേതൃത്വത്തിലാണ് സമരം നടക്കുക.

ചെന്നൈയിലെ മറീന ബീച്ചിലാണ് ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മേയ് 17 മൂവ്‌മെന്റ് എന്ന സന്നദ്ധ സംഘടന മറീന ബീച്ചില്‍ സമരം നടത്തുന്നുണ്ട്. ഇവരുമായി യോജിച്ചാണ് സിനിമാ പ്രവര്‍ത്തകരുടെ സമരം. കേരളത്തില്‍ തമിഴര്‍ക്കു നേരേ ആക്രമണം നടത്തിയവരെ അറസ്‌റു ചെയ്യണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഡാമിന്‍മേല്‍ തമിഴ്‌നാടിനുള്ള അവകാശങ്ങള്‍ അനുവദിച്ചുകിട്ടണമെന്നും ഇവര്‍ പറയുന്നു.

കേരളത്തിന്റെ ആവശ്യപ്രകാരം അണക്കെട്ടു തകര്‍ക്കുന്നതു തമിഴ്‌നാടിന്റൈ തെക്കന്‍ ജില്ലകളെ ശവപ്പറമ്പാക്കുമെന്നു ഭാരതിരാജ പറഞ്ഞു. പ്രശ്‌നത്തില്‍ തമിഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഈ വിഷയത്തില്‍ തമിഴ്‌നാട്ടിലെ സംവിധായകന്‍മാരുടെ അസോസിയേഷന്‍ തേനിയില്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തമിഴ് സിനിമാ രംഗത്തെ പ്രമുഖരും, രാഷ്ട്രീയനേതാക്കളും, ട്രേഡ് യൂണിയനുകളും ഈ സമരത്തില്‍ പങ്കാളികളാവുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.