ലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് നടി സുസന്നാ യോര്‍ക് (72) അന്തരിച്ചു. കാന്‍സര്‍ രോഗബാധിതയായി കുറച്ചുനാളായി കിടപ്പിലായിരുന്നു.
1960 കള്‍ മുതല്‍ ഇംഗ്‌ളീഷ് സിനിമാ-ടിവി രംഗത്ത് സുസന്ന യോര്‍ക് സജീവസാന്നിദ്ധ്യമായിരുന്നു. ദേ ഷൂട്ട് ഹോഴ്‌സസ്, ഡോണ്ട് ദേ? എന്ന ചിത്രത്തില്‍ സഹനടിക്കുള്ള ഓസ്‌കര്‍ നോമിനേഷന്‍ കിട്ടിയിട്ടുണ്ട്. ഈ ചിത്രത്തിലൂടെ ബാഫ്റ്റ പുരസ്‌കാരവും നേടിയിരുന്നു. 1969ലാണ് ഈ ചിത്രം ഇറങ്ങിയത്. ഗോള്‍ഡന്‍ ഗേ്‌ളാബിനും സുസന്ന നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
ദി റോയല്‍ അക്കാഡമി ഒഫ് ഡ്രമാറ്റിക് ആര്‍ട്ടില്‍ നിന്ന് 1958ല്‍ ഏറ്റവും മികച്ച ഭാവിയുള്ള വിദ്യാര്‍ത്ഥിനിക്കുള്ള പുരസ്‌കാരത്തോടെയാണ് യോര്‍ക് പാസ്‌സായത്.
മൂന്ന് സൂപ്പര്‍ മാന്‍ ചിത്രങ്ങളില്‍ സൂപ്പര്‍മാന്റെ അമ്മയായി വേഷമിട്ടിരുന്നു. കുട്ടികള്‍ക്കായി രണ്ടു പുസ്തകം എഴുതിയിട്ടുണ്ട്. ആണവ നിരായുധീകരണത്തിനു വേണ്ടി ശക്തമായി വാദിച്ചിരുന്ന അവര്‍, ഇതിനുവേണ്ടി സമരമുഖത്തും ഇറങ്ങിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല