ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ലോകമെമ്പാടും ഒരുക്കങ്ങള്‍ നടത്തുന്നത് സാധാരണം എന്നാല്‍ പോപ്പ് ബെനഡിക്റ്റ് ഇന്നലെ നടന്ന ക്രിസ്മസ് അനുസ്മരണത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളുടെ വാണിജ്യവത്കരണത്തെ കുറ്റപ്പെടുത്തി. ക്രിസ്മസിന്റെ ശരിയായ അര്‍ഥം മനസിലാക്കാതെ ആഘോഷിക്കുവാന്‍ മാത്രമാണ് ആളുകള്‍ക്ക് താല്പര്യം. കഴിഞ്ഞ രാത്രി വത്തിക്കാനിലെ സെന്റ്:പീറ്റേര്സ്ബെര്ഗ് ബസിലിക്കയില്‍ വച്ച് വിശ്വാസികളെ അഭി ബോധന ചെയ്യുകയായിരുന്നു പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍. രാത്രി പത്തുമണിക്ക് ശേഷം തലമുറകളായി നടത്തി വരുന്ന മിഡ്നൈറ്റ് മാസ് എന്ന ചടങ്ങില്‍ വച്ചാണ് അദ്ദേഹം ജനങ്ങളോട് സംസാരിച്ചത്.എണ്‍പത്തിനാലുകാരനായ പോപ്പ് ചലിക്കുന്ന പ്ലാറ്റ്ഫോമില്‍ നിന്നാണ് വിശ്വാസികളെ കണ്ടത്.
ക്രിസ്തുവിന്റെ ജനനം എന്ന ലളിതമായ സന്ദേശം എന്നതില്‍ കവിഞ്ഞു ഇന്ന് ക്രിസ്മസ് വാണിജ്യവത്കരിക്കപ്പെട്ടിരിക്കയാണ്. ഈ ആഘോഷങ്ങളുടെ കൃത്രിമമായ തിളക്കങ്ങളെ മറികടന്ന് മനുഷ്യനന്മക്കായി പിറവി കൊണ്ട യേശുവിന്റെ ജനനത്തെ അറിഞ്ഞു ശരിയായ സന്തോഷവും സമാധാനവും തിരിച്ചറിയാം എന്ന് പോപ്പ് ഉത്ഘോഷിച്ചു. ഇത് രണ്ടാമത്തെ തവണയാണ് പോപ്പ് വിശ്വാസത്തിലേക്ക് തിരികെ പോകേണ്ടതായ ആവശ്യത്തെക്കുറിച്ച് വാചാലനാകുന്നത്. മുന്‍പ് നടത്തിയ പ്രസ്താവനയില്‍ ധാര്‍മികമായ അപചയമാണ് സാമ്പത്തികമാന്ദ്യം പോലെയുള്ള പ്രശ്നങ്ങളിലേക്ക് നമ്മെ തള്ളിവിടുന്നത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വര്‍ഷങ്ങളായി നടത്തികൊണ്ടിരിക്കുന്ന ഒരു ചടങ്ങാണ് ഈ മിഡ്നൈറ്റ് മാസ്.ജനങ്ങള്‍ക്ക് പോപ്പുമായി സമ്പര്‍ക്കം നടത്തേണ്ടി വരുന്ന ഈ ചടങ്ങില്‍ പ്രസിദ്ധമായ സന്ദേശം വായന പോപ്പ് അവതരിപ്പിക്കും. ഇത് അര്‍ദ്ധരാത്രി വരെ നീണ്ടുകൊണ്ടിരിക്കും. ശാരീരികാസ്വാസ്ഥ്യങ്ങളാല്‍ വലയുകയായിരുന്ന പോപ്പ് ഇതിനു വേണ്ടി വരികയായിരുന്നു എന്നാല്‍ ക്ഷീണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം മന്ദഗതിയിലായി.ഈ ചടങ്ങ് ആരംഭിക്കുന്നതിനായി പോപ്പ് സമാധാനത്തിന്റെ ചിഹ്നമായി ഒരു തിരി തെളിയിക്കും.
ഇനി പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നതിനാണ് മിഡ്നൈറ്റ് മാസ് ഉണ്ടാകുക.ആഘോഷത്തിനായി സുരക്ഷിത കരുതലുകള്‍ അധികമായിരുന്നു.2008ലും 2009ലും പല സുരക്ഷിത വീഴ്ചകളും ഉണ്ടായതിനാല്‍ ചടങ്ങുകള്‍ അലങ്കോലപ്പെട്ടിരുന്നു. മാനസികപ്രശ്നങ്ങള്‍ ഉള്ള ഒരു സ്ത്രീ രണ്ടു പ്രാവശ്യവും പോപ്പിനെ ആക്രമിക്കുവാന്‍ ശ്രമിച്ചിരുന്നു.2009ഇല് ഈ സ്ത്രീ പോപ്പിന്റെ വസ്ത്രങ്ങളില്‍ കടന്നു പിടിക്കയും പോപ്പ് താഴെ വീഴുകയും ഉണ്ടായി. അതിനു ശേഷം പോപ്പിന് സെക്യുരിറ്റി വര്‍ദ്ധിപ്പിക്കുകയാണ് ഉണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല