ലണ്ടന്‍: വില്യം രാജകുമാരന്റെ വിവാഹദിനത്തില്‍ പണിമുടക്കാനുള്ള തൊഴിലാളി സംഘടനകളുടെ നീക്കം ഖേദകരമായ നടപടിയാണെന്ന് ലേബര്‍ പാര്‍ട്ടി തലവന്‍ എഡ് മിലിബാന്‍ഡ്.
ലേബര്‍ കക്ഷിയുടെ പിന്തുണയോടെ പണിമുടക്കാന്‍ പലേടത്തും നീക്കം നടക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് രൂക്ഷമായ എതിര്‍പ്പുമായി രംഗത്തെത്തിയത്. ബിബിസിയിലെ ഒരു ചാറ്റ് ഷോയില്‍ സംസാരിക്കവേയാണ് മിലിബാന്‍ഡ് നയം വ്യക്തമാക്കിയത്.
പണിമുടക്കാനുള്ള നീക്കം തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഈ പണിമുടക്കിലൂടെ ഒന്നും നേടാനില്ല. മാത്രമല്ല, ഇതൊരു പരാജയത്തിന്റെ സൂചനയുമാണ്.
ട്രാന്‍സ്പോര്‍ട്ട്, പൊതുമേഖലാ യൂണിയനുകള്‍ ഏപ്രില്‍ 29ന് പണിമുടക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, പിന്നീട് മിക്ക യൂണിയനുകളും തങ്ങള്‍ രാജവിവാഹദിനത്തില് പണിമുടക്കിനില്ലെന്നു പറഞ്ഞിരുന്നു. പക്ഷേ, പണിമുടക്ക് ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മിലിബാന്‍ഡ് തന്റെ കക്ഷിയുടെ നയം വ്യക്തമാക്കിയിരിക്കുന്നത്.
ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടിലെ അസെല്ഫ് യൂണിയന്‍കാരും പണിമുടക്ക് ഭീഷണി മുഴക്കിയിരുന്നെങ്കിലും ചര്‍ച്ചയിലൂടെ ഭാഗിക ഒത്തുതീര്‍പ്പില്‍ എത്തിയിട്ടുണ്ട്.
രാജകീയ വിവാഹത്തിനെന്നപോലെ ഒളിംപിക്സ് നാളുകളിലും പണിമുടക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. ഇതു രണ്ടും തെറ്റായ സന്ദേശം നല്‍കും. പണിമുടക്കിയല്ല പ്രതിഷേധിക്കേണ്ടത്, ബാലറ്റിലൂടെയാണ് ജനകീയ പ്രതിഷേധം വ്യക്തമാക്കേണ്ടത്- മിലിബാന്‍ഡ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല