തമിഴകത്ത് റെക്കോഡ് വിജയം കൊയ്ത അജിത്തിന്റെ മങ്കാത്ത ബോക്സ്ഫോസ് കളക്ഷനിലും ചരിത്രമാകുന്നു. കേവലം 40 കോടി രൂപ ചിലവില്‍ പൂര്‍ത്തിയായ ചിത്രം 100 ദിനം ആഘോഷിക്കുമ്പോള്‍ ബോക്സ് ഓഫീസില്‍ നിന്ന് ഇതിനോടകം വാരിയത് 130 കോടി രൂപയാണ്. നിര്‍മ്മാതാക്കളായ സണ്‍പിക്ചേഴ്സ് തന്നെയാണ് കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
തമിഴകത്ത് പല തിയേറ്ററുകളിലും പ്രദര്‍ശനം തുടരുന്ന മങ്കാത്ത കാണാന്‍ ഇപ്പോഴും നല്ല ജനക്കൂട്ടമാണ് തിയേറ്ററുകളിലേക്കെത്തുന്നത്. വിജയ്, സൂര്യ,കാര്‍ത്തി എന്നിങ്ങനെ യുവതാരങ്ങളുടെ ചിത്രങ്ങള്‍ വന്‍ വിജയം കൊയ്യുമ്പോള്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ട തമിഴരുടെ പ്രിയപ്പെട്ട തല അജിത്തിന്റെ ശക്തമായ തിരിച്ചുവരവിനാണ് മങ്കാത്ത സാക്ഷ്യം വഹിച്ചത്.
ക്ലൗഡ്നൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദയാനാധി അഴഗിരി നിര്‍മ്മിച്ച മങ്കാത്ത സണ്പിക്ചേഴ്സിന് ഏറ്റവും ലാഭം നേടിക്കൊടുത്ത ചിത്രം കൂടിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല