1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2011

ആഗോള സാമ്പത്തികശക്തിയായി ഇത്രയുംകാലം നിലനിന്നിരുന്ന ഒരു രാജ്യമാണ് ബ്രിട്ടണ്‍. അമേരിക്കയ്ക്കും ജര്‍മ്മനിക്കും ഫ്രാന്‍സിനുമെല്ലാം കൂട്ടായിരുന്ന ബ്രിട്ടണ്‍ ഇപ്പോള്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിന് പിന്നില്‍ പോയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ പ്രകാരം ബ്രസീല്‍ ബ്രിട്ടണെക്കാള്‍ മുമ്പിലാണ്. കടുത്ത സാമ്പത്തികമാന്ദ്യം നേരിടുന്ന ബ്രിട്ടണ്‍ നേരത്തെ ആദ്യസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിന് പിന്നിലാണ് ബ്രിട്ടന്റെ സ്ഥാനം.

ബ്രസീല്‍ ഇപ്പോള്‍ ആറാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ചൈന, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളാണ് ബ്രസീലിന് മുമ്പിലുള്ളത്. ഇതാദ്യമായിട്ടാണ് ബ്രിട്ടണ്‍ ബ്രസീലിന് പിന്നിലെത്തുന്നത്. ഫുട്ബോളിന്റെ പേരില്‍ മാത്രം അറിയപ്പെടുന്ന ബ്രസീല്‍ കഴിഞ്ഞ കുറച്ച് നാളുകളായി വികസനത്തിന്റെ പാതയിലായിരുന്നു. പ്രകൃതിവാതകങ്ങള്‍ കണ്ടെത്തിയതും കൃത്യമായ കണക്കുകൂട്ടലുകളോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതുമാണ് ഈ മുന്നേറ്റത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ബ്രിട്ടന്റെ അവസ്ഥ ഓരോ ദിവസം ചെല്ലുംന്തോറും പരിതാപകരമായി മാറിക്കൊണ്ടിരിക്കുകയാണ്. കടം കൂടിക്കൊണ്ടിരിക്കുന്നു. പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ബാങ്കുകള്‍ പലിശ വര്‍ദ്ധിപ്പിക്കുന്നു. ബാങ്കുകളുടെ കടമെടുക്കാനുള്ള ശേഷി ഓരോദിവസം ചെല്ലുംന്തോറം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. യൂറോസോണ്‍ രാജ്യങ്ങള്‍ നേരിടുന്ന രൂക്ഷമായ സാമ്പത്തികപ്രശ്നങ്ങളാണ് ബ്രിട്ടണും നേരിടുന്നത്. എന്നാല്‍ സ്വര്‍ണ്ണം, വെള്ളം എന്നിവ ഉള്‍പ്പെടെയുള്ളവയുടെ നിക്ഷേപമാണ് ബ്രസീലിനെ കരുത്തുറ്റ സാമ്പത്തികശക്തിയാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.