ലോസാഞ്ചല്‍സ്: എ.ആര്.റഹ്മാന് ഇത്തവണത്തെ ഗോള്‍ഡന്‍ ഗോബ് പുരസ്കാരം നേടാനായില്ല. ‘ദി സോഷ്യല്‍ നെറ്റ്വര്ക്കി’ന്റെ സംഗീത സംവിധാനത്തിനാണ് 2011ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം ലഭിച്ചത്.
സ്ലം ഡോഗ് മില്യനയറിയറിന്റെ സംവിധായകനായ ഡാനി ബോയലിന്റെ 127 അവേഴ്സ് എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് എ.ആര് റഹ്മാന് നോമിനേഷന് ലഭിച്ചിരുന്നു. ഈ ചിത്രത്തിലെ ‘ഈഫ് ഐ റൈസ്’ എന്ന ഗാനത്തിന് ക്രിട്ടിക്സ് ചോയ്സ് പുരസ്കാരം ലഭിച്ചിരുന്നു.
ദി സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ സംഗീത സംവിധാനം നിര്‍വഹിച്ച ട്രന്റ് റെസ്നര്‍, അറ്റികസ് റോസ് എന്നിവര്‍ക്കാണ് ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ചത്. രണ്ടുവര്‍ഷം മുമ്പ് ‘സ്ളം ഡോഗ് മില്യനയ’റിലെ സംഗീതത്തിലൂടെയാണ് റഹ്മാന് ഗോള്‍ഡന്‍ ഗോബ് പുരസ്കാരം ആദ്യമായി ഇന്ത്യയിലെത്തിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല