1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2011

സി.എ ജോസഫ്‌

ഗില്‍ഫോര്‍ഡ്‌: ഹോളി ഫാമിലി പ്രയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സ്നേഹത്തിന്റെയും സമാധാനതിന്റെയും സന്ദേശവുമായി നടത്തിയ ക്രിസ്തുമസ് കരോള്‍ ശ്രദ്ധേയമായി. ഗില്‍ഫോര്‍ഡില്‍ ആദ്യമായി നടത്തിയ കരോള്‍ സര്‍വീസില്‍ കുട്ടികളും മുതിര്‍ന്നവരും സജീവമായി പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആടിയും പാടിയും അനുഗ്രഹാശംസകളുമായി എത്തിയ സാന്റോ സംഘത്തെ ആഹ്ലാദത്തോടെയാണ് എല്ലാ കുടുംബങ്ങളും എതിരേറ്റത്.

സാന്റോ സംഘത്തിലെ ഗായകരായ ആന്റണി, മോളി, ജോയല്‍, സാറ, സോണല്‍, ജെസ്വിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹൃദ്യമായ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. സാന്റോ എല്ലാ കുടുംബങ്ങള്‍ക്ക് മിഠായി വിതരണം ചെയ്തു. പുതിയ തലമുറയും വിശ്വാസത്തോടെ തിരുപ്പിറവിയെ വരവേല്‍ക്കുനതിനു വേണ്ടി കുട്ടികള്‍ ഭവനങ്ങളില്‍ ഒരുക്കുന്ന ഏറ്റവും നല്ല പുല്ക്കൂടിനും ക്രിസ്തുമസ് ട്രീക്കും സമ്മാനങ്ങളും ഏര്‍പ്പെടുത്തിയതിനാല്‍ പരമ്പരാഗതമായ പുല്‍ക്കൂടുകളും വര്‍ണ്ണാഭമായ ക്രിസ്തുമസ് ട്രീകളും എല്ലാ വീടുകളിലും ഒരുക്കിയിരുന്നു.

ആന്റണി-പ്രീന ദമ്പതികളുടെ മകള്‍ ഈവ ഇസബെല്‍ ആന്റണി നിര്‍മിച്ച പുല്ക്കൂടിനും, ജോസഫ്‌-അല്‍ഫോണ്സാ ദമ്പതികളുടെ മക്കളായ ജിയാലും ജെസ്വിനും ചേര്‍ന്നൊരുക്കിയ ക്രിസ്തുമസ് ട്രീക്കുമാണ് സമ്മാനം ലഭിച്ചത്. ആന്റണി എബ്രഹാം, ക്ലീറ്റസ്‌ സ്റ്റീഫന്‍, മോളി ക്ലീറ്റസ്‌ സജി ജേക്കബ്‌, ഡെയ്സി മാത്യു എന്നിവര്‍ കരോളിനു നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.