ഓസ്ട്രേലിയ സ്കില്‍ഡ് മൈഗ്രേഷന്‍ നടപടികളില്‍ പരിഷ്കാരങ്ങള്‍ വരുത്തുന്നു. 2012 ജൂലൈ ഒന്നുമുതല്‍ നടപ്പാക്കുന്ന പദ്ധതിയനുസരിച്ച് ഓസ്ട്രേലിയയിലേക്ക് കുടിയേറാനാഗ്രഹിക്കുന്ന വിദഗ്ധ തൊഴിലാളികള്‍ സ്കില്‍ അസസ്മെന്റിനു വിധേയരാകുകയും ഇംഗ്ളീഷ് ഭാഷാ പരീക്ഷ പാസാകുകയും ചെയ്താലേ കുടിയേറ്റത്തിനായി അപേക്ഷ സമര്‍പ്പിക്കാനാകൂ. സ്കില്‍ഡ് മൈഗ്രന്റ് സെലക്ഷന്‍ രജിസ്റര്‍ എന്ന പുതിയ സ്കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രം സ്കില്‍ സെലക്ട് എന്നാണറിയപ്പെടുക. ന്യൂസിലാന്‍ഡിലേതിനു സമാനമായ എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്(ഇഒഐ) രീതിയിലായിരിക്കും പുതിയസംവിധാനം.
രണ്ടുഘട്ടങ്ങളുള്ള ഇലക്ട്രോണിക് പ്രോസസിംഗ് രീതിയിലായിരിക്കും സ്കില്‍ സെലക്ട് പ്രവര്‍ത്തിക്കുക. ആദ്യം ഓണ്‍ലൈനായി ഇഒഐ സമര്‍പ്പിക്കണം. തുടര്‍ന്ന് ഇഒഐയുടെ അടിസ്ഥാനത്തില്‍ ആവശ്യപ്പെടുമ്പോള്‍ ഓസ്ട്രേലിയന്‍ വീസക്ക് അപേക്ഷ നല്‍കേണ്ടതുണ്ട്. ഇഒഐ സമര്‍പ്പിച്ചാല്‍ തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയേ തരമുള്ളൂ.
തെരഞ്ഞെടുപ്പു മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പോയിന്റുകള്‍ നല്‍കിയാണ് വീസക്കു യോഗ്യരായവരെ കണ്െടത്തുക. ഇഒഐ സമര്‍പ്പിക്കുന്നതിനുമുമ്പ് അപേക്ഷകര്‍ ഇംഗ്ളീഷ് പരീക്ഷ പാസാകുകയും അതതു തസ്തികകള്‍ക്കാവശ്യമായ വൈദഗ്ധ്യം ഉണ്െടന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്.
ഇന്‍ഡിപ്പെന്‍ഡന്റ് സ്കില്‍ഡ് മൈഗ്രേഷന്‍, സ്റേറ്റ് സ്പോണ്‍സേഡ് സ്കില്‍ഡ് മൈഗ്രേഷന്‍, ബിസിനസ് സ്കില്‍സ്, എംപ്ളോയര്‍ നോമിനേഷന്‍ സ്കീം, റീജണല്‍ സ്പോണ്‍സേഡ് നോമിനേഷന്‍ സ്കീം, ടെമ്പററി ബിസിനസ് (ലോംഗ് സ്റ്റേ) വിസ തുടങ്ങിയവ വിഭാഗങ്ങളില്‍ അപേക്ഷിക്കുന്നവര്‍ക്ക് സ്കില്‍ടെസ്റ് സംവിധാനം ബാധകമായിരിക്കും. കുടിയേറാന്‍ ആഗ്രഹിക്കുന്ന വിദഗ്ധരായ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ അപേക്ഷിച്ചാല്‍ നിലവിലുള്ള നിയമമനുസരിച്ച് വീസ ലഭിക്കും. ജൂലൈ ഒന്നിനുമുമ്പ് ഇപ്പോഴത്തെ നിയമങ്ങള്‍ക്കനുസരിച്ച് അപേക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല