വൈറ്റമിന്‍ ഗുളികകള്‍ ഇന്ന് ബ്രിട്ടണില്‍ മിക്കവാറും എല്ലാവരും ഉപയോഗിക്കുന്നുണ്ട്.ഇത് രോഗം വരാതിരിക്കുവാന്‍ സഹായകമാകും എന്നാണു മിക്കവരുടെയും അബദ്ധധാരണ എന്നാല്‍ ഇതാ പുതിയ ഗവേഷണ ഫലം പുറത്തു വന്നിരിക്കുന്നു. വൈറ്റമിന്‍ കഴിക്കുന്നവരുടെയും സാധാരണക്കാരുടെയും രോഗംവരാനുള്ള സാധ്യത ഒന്നാണ്. ഇതിനായി നമ്മള്‍ ചിലവഴിച്ച പണം വെള്ളത്തില്‍ പോയെന്നാണ് സൂചന. എണ്ണായിരം ആളുകളില്‍ ആറു വര്‍ഷത്തോളം നടത്തിയ നിരീക്ഷണങ്ങള്‍ ആണ് ഫലമായി പുറത്തു വന്നിരിക്കുന്നത്.
ലണ്ടനിലെ സെന്റ്:ജോര്‍ജ് ഹോസ്പിറ്റലിലെ ഡോക്റ്റര്‍ കാതറിന്‍ കോളിന്‍സ് പറയുന്നത് അല്‍ഷിമേഴ്സ്, ഹൃദയാഘാതം, അര്‍ബുദം എന്നീ രോഗങ്ങള്‍ വരുമെന്ന് മാനസികമായി ഭയപ്പെടുന്നവര്‍ ആണ് ഇത്തരത്തില്‍ വൈറ്റമിന്‍ ഗുളികകളില്‍ അഭയം തേടുന്നത്. പക്ഷെ ഇതെല്ലാം അനാവശ്യമായ ചിലവാണ് എന്നാണു അവര്‍ അഭിപ്രായപെട്ടത്. ഇതിനായി മുടക്കിയ പണം പാഴ്ചിലവ് മാത്രമാണ്. ഈ ഗുളികകള്‍ ശാരീരികമായി ഒരു വ്യത്യാസവും ആരിലും നീണ്ട നാളുകളിലേക്ക് വരുത്തുന്നില്ല. എന്നാല്‍ കുറച്ചു പേര്‍ക്ക് ഇവ ദോഷകരമായ അവസ്ഥയില്‍ ബാധിക്കുകയാണ് ഉണ്ടായതു.
ക്യാന്‍സര്‍ വരുവാനുള്ള സാധ്യത ഇത്തരം ഗുളികകള്‍ വര്‍ദ്ധിപ്പിക്കും എന്ന് ചില പഠനങ്ങള്‍ അറിയിക്കുന്നു. ഇവയില്‍ അടങ്ങിയ വൈറ്റമിന്‍ ഇ, അസ്കോര്‍ബിക് ആസിഡ്, ബീറ്റാകരോട്ടിന്‍, സെലിനിയം, സിങ്ക് എന്നിവ മലിഗ്നന്റ്റ് മെലനോമ എന്ന ഭീകര ചര്‍മ്മഅര്‍ബുദത്തിനു വഴിവയ്ക്കും. മറ്റൊരു പഠനത്തില്‍ സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത 20% വര്‍ദ്ധിപ്പിക്കും.
ഫ്രഞ്ച് ഗവേഷകരുടെ പഠനറിപ്പോര്‍ട്ട് 8112പേരില്‍ നടത്തിയ ഗവേഷങ്ങളുടെ ഫലമാണ്. ഇതനുസരിച്ച് വൈറ്റമിന്‍ ഗുളികകള്‍ കഴിച്ചവരില്‍ 30% പേരും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. കാന്‍സര്‍, ഹൃദയരോഗങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇവരില്‍ കണ്ടത്. ഇപ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കായി വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്നവര്‍ ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഇതിനെക്കുറിച്ച് ആലോചിച്ചു ദുഖിക്കും. വൈറ്റമിന്‍ ഗുളികകള്‍ ഉപയോഗിക്കുന്നത് നമ്മിലുള്ള വൈറ്റമിന്‍ കുറവ് പരിഹരിക്കുന്നതിന് മാത്രമാണ്. അല്ലാത്ത രീതിയിലുള്ള ഉപയോഗങ്ങളെല്ലാം ഒരളവു വരെ നിയന്ത്രിക്കേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല