1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2011

പതിവ് പോലെ ബോക്സിംഗ് ഡേയില്‍ വില്പന പൊടിപൊടിച്ചു. പലയിടത്തും ക്യൂവില്‍ നിന്നിട്ടാണ് പലര്‍ക്കും ഉള്ളിലേക്ക്‌ കയറാന്‍ സാധിച്ചത്. എന്നാല്‍ പതിവിനു വിപരീതമായി ഇപ്രാവശ്യം വിദേശീയര്‍ ആയിരുന്നു മുന്‍പന്തിയില്‍. വിലക്കുറവിന്റെ ഉത്സവം നന്നായി കൊണ്ടാടുകയും ചെയ്തത് ഇപ്രാവശ്യം വിദേശീയര്‍ തന്നെയായിരുന്നു. ഈസ്റ്റ്‌ലണ്ടനിലെ വെസ്റ്റ്‌ഫീല്‍ഡ്‌ ഷോപ്പിംഗ്‌ സെന്ററില്‍ രാവിലെ 6.30മുന്‍പ് തന്നെ 700ഓളം പേര്‍ ക്യൂവില്‍ നിരന്നു നിന്നിരുന്നു. ഓക്സ്ഫോര്‍ഡിലും സ്ഥിതി വ്യത്യസ്തമല്ല നൂറുകണക്കിന് ആളുകളാണ് ഇവിടെയും ക്യൂവില്‍ അതി രാവിലെ പ്രത്യക്ഷപെട്ടത്‌.

ചൈനക്കാര്‍,മിഡില്‍ ഈസ്റ്റ്‌,ആഫ്രിക്കകാര്‍ തുടങ്ങിയവരാണ് വസ്ത്രങ്ങള്‍, ബാഗുകള്‍ എന്നിവ 70% വിലക്കുറവില്‍ വാങ്ങിയത്. തിരക്ക് വര്‍ദ്ധിക്കും എന്ന് എല്ലാവരും പ്രതീക്ഷ പ്രകടിപ്പിച്ചു. ബര്‍മിംഗ്ഹാം 230,000 പേര്‍ സന്ദര്‍ശിച്ചു. ലിവര്‍പൂളില്‍ ഇത് 125,000 പേരായിരുന്നു. ജനുവരി പകുതിയോടെ £22.8 ബില്ല്യന്‍ ഇവിടങ്ങളില്‍ ചിലവഴിക്കപെടും എന്ന് നിരീക്ഷകര്‍ കണക്കാക്കുന്നു. പലയിടത്തും ഇത് വരെ കാണാതിരുന്ന തള്ളികയട്ടമാണ് സംഭവിച്ചത്.

ലണ്ടനിലെ വെസ്റ്റ്‌ഫീല്‍ഡ്‌ ചൈനക്കാര്‍ കീഴടക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥികള്‍ വളരെ ആവേശത്തോടെയാണ് ഈ വിലക്കുറവ് ഏറ്റെടുത്തത്‌. ചൈനയില്‍ സാധങ്ങള്‍ക്ക് ഇതിലും വിലക്കൂടുതലുണ്ട്. പ്രത്യേകിച്ച് ഡിസൈനര്‍ ബ്രാന്‍ഡുകള്‍ ഇത്രയും
വിലക്കുറവില്‍ എവിടെയും ഞങ്ങള്‍ക്ക് ലഭിക്കില്ല എന്ന് ചിലര്‍ അഭിപ്രായപെട്ടു. ഇതിനു മാത്രമായി വരുന്ന പലരെയും നമുക്ക് കാണാം. 999 പൌണ്ടിന്റെ പ്രാഡ ബാഗ് 644പൌണ്ടിന് ലഭിച്ചതിന്റെ സന്തോഷം ആരും മറച്ചു വക്കുന്നില്ല. ഓണ്‍ലൈന്‍ വില്‍പ്പനയും പൊടിപൊടിക്കുന്നുണ്ട്.

സ്ത്രീകളുടെ ഹാന്‍ഡ്‌ ബാഗും ആഭരണങ്ങളും ആണ് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടത്. പലയിടത്തും നിയന്ത്രിക്കാനാകാത്ത തിരക്കാണ് അനുഭവപെട്ടത്‌ എങ്കിലും മറ്റു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.തലേദിവസം മുതല്‍ ഈ ദിവസത്തിനായി കാത്തു നില്‍ക്കുന്നവരെയും കാണാമായിരുന്നു. നല്ല സെലക്ഷന്‍ ലഭിക്കുന്നതിനായി ഈ തണുപ്പത്തും രാവിലെ അഞ്ചു മണിക്ക് വന്നു ക്യൂവില്‍ ഇടം പിടിക്കുന്നത്‌ അത്ര ചെറിയ കാര്യമല്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19% കൂടുതല്‍ വില്പന ഇപ്പ്രാവശ്യം രേഖപെടുത്തിയിട്ടുണ്ട്. മിക്ക ഇടങ്ങളിലും പകുതി വിലക്കാണ് വസ്തുക്കള്‍വിറ്റിരുന്നത്. ചിലയിടങ്ങളില്‍ വിലപേശല്‍ വേണ്ടി വന്നിരുന്നു.എന്തായാലും പുതു വര്‍ഷത്തിനായി വിപണി ഉണര്‍ന്നു കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.