ലണ്ടന്‍: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പൊരുക്കുന്ന വര്‍ഷാവസാന പ്രാര്‍ത്ഥനയും പുതുവര്‍ഷ സമര്‍പ്പണവും യുകെയില്‍ അഞ്ചിടങ്ങളിലായി നടക്കും. ഈസ്റ് ഹാം, നോട്ടിന്‍ഹാം, യോര്‍ക്ക്, എഡിന്‍ബറോ, ബെല്‍ഫാസ്റ് എന്നിവിടങ്ങളിലാണ് പ്രാര്‍ത്ഥനാദിനം സംഘടിപ്പിച്ചിരിക്കുന്നത്.
ഡിസംബര്‍ 31ന് രാവിലെ 10ന് ഈസ്റ്ഹാം സെന്റ് ജോര്‍ജ്ജ് ആന്റ് സെന്റ് ഇഥല്‍ ബര്‍ട്ട് ഹാളില്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകിട്ട് ഏഴിന് സമാപിക്കും. ഉച്ചകഴിഞ്ഞ് 12.30 മുതല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൌണ്ടില്‍ നടക്കുന്ന വര്‍ഷാവസാന ശുശ്രൂഷകളുടെ തല്‍സമയ സംപ്രേഷണം ഉണ്ടായിരിക്കും. അമൃതധാര, വചനസുധ, ടിവി പ്രഭാഷകനും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മുന്‍ പ്രിന്‍സിപ്പളുമായ പ്രൊഫസര്‍ എംവൈ യോഹന്നാന്‍ മുഖ്യ സുവിശേഷ സന്ദേശം നല്‍കും.
യുകെയിലെ പ്രോഗ്രാമുകളെക്കുറിച്ചറിയുവാന്‍:
ഈസ്റ് ഹാം – ബിനോയി തോമസ് – 07427580645
നോട്ടിന്‍ഹാം – രാജു യോഹന്നാന്‍ – 07877446007
യോര്‍ക്ക് – ബിനുമോന്‍ വര്‍ഗ്ഗീസ് – 07862282860
എഡിന്‍ബറോ – ബിനു സൈമണ്‍ – 07703727133
ബെല്‍ഫാസ്റ് – ബിജു തോമസ് – 07863673755
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല