സൂപ്പര്‍ഹിറ്റായ ട്രാഫിക്കിന് ശേഷം സംവിധായകന്‍ രാജേഷ് പിള്ള പുതിയ സിനിമയുടെ തിരക്കിലേക്ക്. നടനും തിരക്കഥാകൃത്തുമായി തിളങ്ങിനില്‍ക്കുന്ന അനൂപ് മേനോനുമായി ചേര്‍ന്നാണ്് രാജേഷ് പുതിയ ചിത്രം പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. അനൂപ് മേനോന്‍ കഥയും തിരക്കഥയും ഒരുക്കുന്ന ഇനിയും പേരിടാത്ത ചിത്രം ട്രാഫിക്ക് പോലൊരു ഫാമിലി ത്രില്ലര്‍ മൂവിയാവുമെന്നാണ് കരുതപ്പെടുന്നത്.
ട്രാഫിക്ക് ഹിന്ദി റീമേക്കിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കിടെയാണ് രാജേഷ് പുതിയ മലയാള ചിത്രത്തിന്റെ ആലോചനകള്‍ തുടങ്ങിയിരിക്കുന്നത്. ബോളിവുഡിലെ മുന്‍നിര താരങ്ങളായിരിക്കും ട്രാഫിക്കിന്റെ റീമേക്കില്‍ അഭിനയിക്കുന്നതെന്ന് ഉറപ്പായിട്ടുണ്ട്.
ട്രാഫിക്കിലെ താരങ്ങളായ അനൂപ് മേനോന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവീന്‍ പോളി എന്നിവര്‍ക്ക് പുറമെ ജയസൂര്യയും പുതിയ സിനിമയില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷമാദ്യം ഷൂട്ടിങ് ആരംഭിയ്ക്കുന്ന ഈ ചിത്രത്തിന് പുറമെ മറ്റ് ഒട്ടേറെ ഓഫറുകളും രാജേഷിനെ തേടിയെത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല