വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ 2012 ജനുവരി എട്ടിന് നടക്കും. വോക്കിംഗ് എംപി ബഹുമാനപ്പെട്ട ജോനാതന്‍ ലോര്‍ഡും മേയര്‍ ബഹുമാനപ്പെട്ട കെന്‍ ഹോവര്‍ഡും ഉള്‍പ്പെടെ പല പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ഈ പരിപാടി വിജയകരമാക്കുന്നതിനു നിങ്ങളുടെ ഓരോരുത്തരുടെയും സഹായ സഹകരണങ്ങള്‍ പ്രധാനപെട്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.ആഘോഷത്തോട് അനുബന്ധിച്ച് അസോസിയേഷനിലെ മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും സംഗീത യുകെയുടെ ഗാനമേളയും അരങ്ങേറും.
വളരെ ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ വോക്കിങ്ങിലെ ഈ അസോസിയേഷന്‍ യുകെയിലെ പ്രധാന അസോസിയേഷനുകളില്‍ ഒന്നായി മാറിയത് യുകെ മലയാളികള്‍ നല്‍കിയ സഹായ സഹകരണങ്ങള്‍ കൊണ്ട് മാത്രമാണെന്ന് ഭാരവാഹികള്‍ അനുസ്മരിച്ചു. വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഈ സഹായം ഉണ്ടാകുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.
ഇനിയും ക്രിസ്തുമസ്-ന്യൂ ഇയര്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ എത്രയും വേഗം ബന്ധപ്പെടണം എന്നും യാത്രാസഹായം ആവശ്യമുള്ളവര്‍ക്ക് മുന്‍കൂട്ടി അറിയിച്ചാല്‍ ഒരു മീറ്റിംഗ് പോയന്റ് നിശച്ചയിച്ചു യാത്രാസൌകര്യം ഒരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡണ്ട് സുനോജ് ജേക്കബ്: 07727653407, സെക്രട്ടറി സജു ജോസഫ്: 07939262702 എന്നിവരുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല