താര സുന്ദരി മംമ്ത മോഹന്‍ദാസ് ഇന്ന് വിവാഹിതയാകും. ബഹ്റൈന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ ഉടമ പ്രജിത്താണ് മംമ്തയ്ക്കു സിന്ദൂരമണിയിക്കുന്നത്. കോഴിക്കോട് വച്ചാണു വിവാഹചടങ്ങുകള്‍. കഴിഞ്ഞമാസം 11ന് പ്രജിത്തിന്റെ അമ്മയുടെ സ്വദേശമായ മൂവാറ്റുപുഴ കുന്നയ്ക്കാലിലെ വീട്ടിലായിരുന്നു വിവാഹനിശ്ചയം.
വീട്ടുമുറ്റത്ത് വെള്ളപ്പട്ടില്‍ ഒരുക്കിയ മണ്ഡപത്തില്‍ താരപകിട്ടുകളൊന്നും കൂടാതെയായിരുന്നു ചടങ്ങ്. കുടുംബസുഹൃത്തും സഹപാഠിയുമായ പ്രസീതയുടെ വിവാഹത്തിനെത്തിയപ്പോഴാണു പ്രജിത്ത് പ്രണയം അറിയിച്ചത്. ബഹ്റൈനില്‍ സ്കൂളില്‍ ഒരുമിച്ചു പഠിച്ചതാണ് ഇവര്‍. പാലാരിവട്ടത്താണു പ്രജിത്തിന്റെ സ്വന്തം വീട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല