ലിവര്‍പൂള്‍: പ്രവാസി കേരള കോണ്‍ഗ്രസ് ലിവര്‍പൂള്‍ യൂണിറ്റ് ഉത്ഘാടനവും പ്രവര്‍ത്തക സമ്മേളനവും 31 ന് ശനിയാഴ്ച ലിവര്‍പൂളില്‍ വെച്ച് നടക്കും. വൈകുന്നേരം മൂന്നു മുതലാണ് സമ്മേളനം നടക്കുക. ലിവര്പൂളിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ഇതൊരു അറിയിപ്പായി സ്വീകരിച്ചു യോഗത്തില്‍ പങ്കെടുക്കാന്‍ എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
യുകെയില്‍ എമ്പാടുമുള്ള മുഴുവന്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ അണിനിരത്തിക്കുക എന്നാ ലക്‌ഷ്യം മുന്‍ നിര്‍ത്തിയാണ് യുകയൂടെ വിവിധ ഭാഗങ്ങളില്‍ യൂണിറ്റുകള്‍ തുറക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമി തോമസ്: 07872925924; ജോര്‍ജ് കൊറ്റ്ത്തില്‍: 07534140369; തോമസ് വാരിക്കാട്ട്: 07949706499. വേദിയുടെ വിലാസം: 170A Graston old Road, l49 9AQ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല