പ്രശസ്ത തെന്നിന്ത്യന്‍ സിനിമ താരം മംമ്ത മോഹന്‍ദാസ് വിവാഹിതയായി.ബഹ്്റിനില് താമസിക്കുന്ന പ്രവാസി മലയാളി പ്രജിത്ത് പത്മനാഭനാണ് മംമ്തയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. രാവിലെ പതിനൊന്നിന് കോഴിക്കോട് കടവ് റിസോര്‍ട്ടിലായിരുന്നു വിവാഹ ചടങ്ങ്. പൊതുചടങ്ങുകള്‍ ഒഴിവാക്കികൊണ്ടായിരുന്നു വിവാഹം.
ചടങ്ങില്‍ കുടുംബാംഗങ്ങളും സിനിമാരംഗത്തെ ചുരുക്കം ചിലരും മാത്രമാണ് പങ്കെടുത്തത്. വിവരമറിഞ്ഞ് ആരാധകര്‍ ഉള്‍പ്പെടെ പലരും എത്തിയിരുന്നെങ്കിലും ആര്‍ക്കും തന്നെ വിവാഹം നടക്കുന്ന കടവ് റിസോര്‍ട്ടിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മാധ്യമങ്ങളെയും ഒഴിവാക്കിയിരുന്നു. കഴിഞ്ഞ മാസം 11.11.11 എന്ന മാന്ത്രിക തീയതിയിലായിരുന്നു വിവാഹനിശ്ചയം നടന്നത്.
മംമ്ത മോഹന്‍ദാസിന്റെ ബാല്യകാല സുഹൃത്തും ബന്ധുവുമാണ് പ്രജിത്ത് പത്മനാഭന്. ബിസ്സിനസ്സുകാരനാണ്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെ സിനിമകളിലും നിറഞ്ഞുനിന്ന അഭിനേത്രിയാണ് മംമ്ത. ഹരിഹരന്റെ മയൂഖം എന്ന സിനിമയിലൂടെയാണ് വെളളിത്തിരയിലെത്തിയത്. മംമ്തയുടെ വിവാഹ ഫോട്ടോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല