മുന്‍ ചെങ്ങന്നൂര്‍ എം.എല്‍.എ ശോഭനാ ജോര്‍ജ് സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക്. ചെങ്ങന്നൂര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് കഥയും തിരക്കഥയും എഴുതിയതും ശോഭനാ ജോര്‍ജാണ്. നായിക പുതുമുഖമായ മാനസിയാണ്. മുകേഷ്, ശ്വേതാ മേനോന്, അര്‍വം സത്യ, ബിജുക്കുട്ടന്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറംമൂട്, കുളപ്പള്ളി ലീല, തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ശോഭന എം.എല്‍.എ. ആയിരുന്നപ്പോള്‍ നിയമസഭയില്‍ ചൈല്‍ഡ് ലേബര്‍ പ്രൊഹിബിഷന്‍ സബ്മിഷന് ഉന്നയിച്ചിരുന്നു. ഇതാണ് സിനിമയുടെ കഥയും പശ്ചാത്തലവും. കൈതപ്രത്തിന്റേതാണ് ഗാനങ്ങള്‍. ആലാപനം എം. ജി. ശ്രീകുമാര്‍, ചിത്ര
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല