തെലുങ്ക് ചിത്രമായ രാമരാജ്യത്തോടു കൂടി നയന്‍താര അഭിനയ ജീവിതത്തോട് വിടപറഞ്ഞോ? രാമരാജ്യത്തിന്റെ ഫൈനല്‍ ഷോട്ടില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു നയന്‍സ് അഭിനയ മുഹൂര്‍ത്തത്തിന് അവസാനം കുറിച്ചത്. എന്നാല്‍, നയന്‍സിനെ എന്നേക്കുമായി നഷ്‌ടമായി എന്നോര്‍ത്ത് ആരാധകര്‍ വിഷമിക്കേണ്ടതില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. നയന്‍സ് രാംഗോപാല്‍ വര്‍മ്മയുടെ (ആര്‍ജിവി) ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതം മൂളിയത്രെ!
പുരാണ കഥാപാത്രമായ രാവണന്റെ ജീവിതം സ്വന്തം രീതിയില്‍ ഒപ്പിയെടുക്കാനാണത്രെ ആര്‍ജിവിയുടെ തീരുമാനം. സിനിമയില്‍ രാവണന്റെ ഭാര്യയായ മണ്ഡോദരിയുടെ വേഷത്തിലാവും നയന്‍സ് അഭിനയിക്കുകയെന്നും ഊഹാപോഹങ്ങള്‍ പരക്കുന്നുണ്ട്. രാമരാജ്യം എന്ന സിനിമയില്‍ സീതയായിട്ടായിരുന്നു നയന്‍സ് അഭിനയിച്ചത്. എന്തായാലും, വാര്‍ത്തകള്‍ ശരിയെങ്കില്‍ നയന്‍സിന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കും ഈ കഥാപാത്രം.
ശിവ (1989) എന്ന തകര്‍പ്പന്‍ ഹിറ്റിനു ശേഷം നാഗാര്‍ജജുനയും ആര്‍ജിവിയും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. നയന്‍സ് ആദ്യം ഓഫര്‍ നിരസിച്ചു എന്നും പിന്നീട് നാഗാര്‍ജ്‌ജുനയുടെയും ആര്‍ജിവിയുടെയും നിര്‍ബന്ധത്തിനു വഴങ്ങുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല