1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2011

കേരളത്തില്‍ നിന്നു നേരിട്ട് യൂറോപ്പിലേക്കുള്ള ആദ്യത്തെ വിമാനസര്‍വീസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാരംഭിക്കുന്നു. ഇതു സംബന്ധിച്ച മാര്‍ക്കറ്റ് സര്‍വേയും പ്രാരംഭ ചര്‍ച്ചകളും പൂര്‍ത്തിയായി. തിരുവനന്തപുരം, കോഴിക്കോട്, തിരുച്ചിറപ്പള്ളി, മധുര, മംഗലാപുരം വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാരെകൂടി കരുതുന്ന വിധത്തിലായിരിക്കും സര്‍വീസ് ആരംഭിക്കുന്നത്. ഇപ്പോള്‍ മുംബൈ, ഗള്‍ഫ്, കൊളംബോ വിമാനത്താവളങ്ങള്‍ വഴിയാണ് യൂറോപ്പ്, അമേരിക്കന്‍ സെക്ടറുകളിലേക്കു പോകുന്നത്.

ജര്‍മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയാണ് ഈ ഫ്ളൈറ്റ് സര്‍വീസ് ആരംഭിക്കുന്നത്. കൊച്ചി-ഫ്രാങ്ക്ഫുര്‍ട്ട് സെക്ടറിലായിരിക്കും സര്‍വീസ്. ഫ്രാങ്ക്ഫുര്‍ട്ടില്‍ നിന്ന് അമേരിക്കയിലേക്കും യുകെയിലേക്കും കണക്ഷന്‍ ഫ്ളൈറ്റുകള്‍ ഉണ്ടായിരിക്കും. ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ ഏഷ്യാ-പസഫിക് റീജിയണ്‍ മാനേജര്‍ ആക്സില്‍ ഹില്‍ഗ്രിസ് നെടുമ്പാശേരിയില്‍ വന്ന് സിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതു സംബന്ധിച്ച മാര്‍ക്കറ്റ് സര്‍വേ പൂര്‍ത്തിയായതായി ലുഫ്താന്‍സ സംഘം അറിയിച്ചു.

പഠന റിപ്പോര്‍ട്ടനുസരിച്ച് കേരളത്തില്‍ നിന്ന് വര്‍ഷത്തില്‍ 1,68,000 മലയാളികള്‍ യൂറോപ്പിലേക്കും 92,000 പേര്‍ അമേരിക്കയിലേക്കും പോകുന്നുണ്ട്. ഇതില്‍ 75 ശതമാനവും മധ്യകേരളത്തില്‍ നിന്നാണ്. ദിവസേന 300 പേര്‍ ഈ സെക്ടറില്‍ യാത്ര ചെയ്യാനുണ്ടാകുമെന്നാണു കണക്കാക്കപ്പെടുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും സര്‍വീസ് നട ത്താന്‍ കഴിയും. ലുഫ്താന്‍സ ഹൈദരാബാദ് ഫ്ളൈറ്റ് റദ്ദാക്കിയായിരിക്കും കൊച്ചി സര്‍വീസ് തുടങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.