യുകെയില്‍ കുടിയേറ്റക്കാര്‍ കൂടിക്കൊണ്ടിരിക്കുകയാണ് എന്നത് കഴിഞ്ഞ കുറച്ചുനാളായി ഉയരുന്ന ആരോപണമാണ്. യുകെയില്‍ ജനസംഖ്യ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാനകാരണം കുടിയേറ്റക്കാരാണ് എന്നതും എപ്പോഴും ഉയര്‍ന്ന് വരുന്ന ആരോപണമാണ്. ഇതിന്റെയെല്ലാം ചുവട് പിടിച്ചാണ് ബ്രിട്ടണിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നത്.
ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കുക, വിദ്യാഭ്യാസം ചെയ്യാനെത്തുന്നവരുടെ അക്കൗണ്ടില്‍ ഉണ്ടാകേണ്ട പണത്തിന്റെ അളവ് കൂട്ടുക തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ കുടിയേറ്റം നിയന്ത്രിക്കുന്നതിനുവേണ്ടി ചെയ്ത കാര്യങ്ങളാണ്.എന്നാല്‍ ഇതിനെല്ലാമിടയില്‍ യൂറോപ്യന്‍ യൂണിയന്റെ അംഗീകാരത്തോടെയും ബ്രിട്ടണിലേക്ക് കുടിയേറുന്നവരുടെ എണ്ണം വല്ലാതെ കൂടിയിരിക്കുകയാണ്.
മറ്റൊരു യൂറോപ്യന്‍ രാജ്യത്തിന്റെയുംകൂടി പൗരത്വമെടുക്കാമെന്ന യൂറോപ്യന്‍ യൂണിയന്റെ നിയമത്തിന്റെ ചുവട് പിടിച്ചാണ് ആയിരക്കണക്കിന് ആളുകള്‍ ബ്രിട്ടണിലേക്ക് കുടിയേറുന്നത്. ഇപ്പോള്‍തന്നെ 11,000 പേരാണ് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരത്തോടെ ബ്രിട്ടണിലേക്ക് കുടിയേറാന്‍ തയ്യാറെടുത്തിരിക്കുന്നത്.യൂറോപ്പിന് പുറത്തുള്ളവര്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തേക്ക് ആദ്യം കടക്കും.എന്നിട്ട് ആ വഴി ബ്രിട്ടനിലെക്കും.പോരെ പൊടിപൂരം.ഇങ്ങിനെ കുടിയേറുന്ന യൂറോപ്പുകാരെ ഒരു ചുക്കും ചെയ്യാന്‍ ബ്രിട്ടന് സാധിക്കുകയില്ല.
2006ല്‍ 8,000 പേര്‍ യൂറോപ്യന്‍ യൂണിയന്റെ അംഗീകാരത്തോടെ കുടിയേറിയ സ്ഥാനത്താണ് ഇപ്പോള്‍ പതിനൊരായിരം പേര്‍ കുടിയേറാന്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 47,000 കുടിയേറ്റക്കാരാണ് യൂറോപ്യന്‍ യൂണിയന്റെ ഈ നിയമത്തിലൂടെ ബ്രിട്ടണിലേക്ക് കുടിയേറിയത്. ഇത് വന്‍പ്രശ്നമാണ് യുകെയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇനി പറയൂ ..യു കെയിലെ കുടിയേറ്റം കൂടുന്നതിന്റെ യഥാര്‍ത്ഥ കാരണം യൂറോപ്പുകാര്‍ തന്നെയല്ലേ..കാമറൂണ്‍ സാറിന് ഇനിയെങ്കിലും വെളിപാട് ഉണ്ടാകുമോ ആവോ ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല