ഡഗന്‍ഹാം: ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ വിവിധ കലാപരിപാടികളോടെ ജനുവരി മാസം 7ന് ശനിയാഴ്ച 3 മണി മുതല്‍ ഡഗന്ഹാംലെ ഫാന്‍ഷോ കമ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്നു. വിശിഷ്ടാഥിതികളെ ചെണ്ടമേളങ്ങളോടെയും മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ വേദിയിലേക്ക് സ്വീകരിക്കും.
തുടര്‍ന്ന് ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് റോണി ജേക്കബിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ഹാവര്ങ് കൗണ്‍സില്‍ മേയര്‍ മെല്വിന് വില്‍സ് ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹാവര്ങ്ങ് കൗണ്‍സില്‍ ലീഡര്‍ മൈക്കല്‍ വൈറ്റ് ക്രിസ്തുമസ് സന്ദേശം നല്‍കും.
കരോള്‍ ഗാനങ്ങള്‍, ഡാന്‍സ്, സ്കിറ്റുകള്‍, ഗാനമേള എന്നിവ പരിപാടിക്ക് മാറ്റുകൂട്ടും. ആഘോഷങ്ങളുടെ ഭാഗമായി ത്രീ കോഴ്സ് ഫുഡും വൈനും അടങ്ങിയ വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നര്‍ ഉണ്ടായിരിക്കും.
കലാമത്സരങ്ങളില്‍ 250ല്‍ അധികം അംഗങ്ങള്‍ പങ്കെടുക്കുമെന്നും തനിമയുള്ള പരിപാടികള്‍ കൊണ്ട് ആഘോഷം അവിസ്മരണീയമാകുമെന്നും പ്രസിഡന്റ് റോണി ജേക്കബ്(07737645177) സെക്രട്ടറി ഫ്രാന്‍സിസ് സൈമണ്‍(07903340601) ട്രഷറര്‍ പ്രകാശന് (07578132892) പ്രോഗ്രാം കണ്‍വീനര്‍ സാജന്, ഷിനോ എന്നീ ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല