കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യരും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കറുമായിരുന്ന ശ്രീ കെ കരുണാകരന്റെ ഒന്നാം ചരമവാര്‍ഷികം ഒ ഐ സി സി ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. കഴിഞ്ഞദിവസം വാട്ഫോര്‍ഡില്‍ നടന്ന അനുസ്മരണ യോഗം മുന്‍ കോണ്‍ഗ്രസ് നേതാവ് എബി തോമസ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ വികസനത്തിന്റെ നീര്‍ച്ചാലുകള്‍ വെട്ടിത്തുറന്ന ഉജ്ജ്വല ഭരണകര്‍ത്താവും പ്രതിസന്ധികളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് വിജയം കൈവരിച്ചിട്ടുള്ള അപൂര്‍വം വ്യക്തികളില്‍ ഒരാളുമാണ് കരുണാകരനെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എബി തോമസ് ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്നു നടന്ന യോഗത്തില്‍ സ്വാഗതമാശംസിച്ചു കൊണ്ട് ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായിരുന്ന അദ്ദേഹം പ്രവാസികളുടെ സ്വപ്നമായിരുന്ന നെടുമ്പാശേരി വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുവാന്‍ നിര്‍ണായക പങ്കുവഹിച്ച നിലയില്‍ ജനങ്ങളുടെ മനസില്‍ എന്നും ഒളിമങ്ങാതെ നിലകൊള്ളുന്നുവെന്ന് ശ്രീ സണ്ണി പി മത്തായി സൂചിപ്പിച്ചു. എതിരാളികള്‍ പോലും ലീഡര്‍ എന്നുവിളിച്ച ലീഡര്‍ കെ കരുണാകരനെ അനുസ്മരിച്ചുകൊണ്ട് കേരള യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും മുന്‍ നേതാക്കളായ ശ്രീ ജോണ്സണ് തോമസ്, ശ്രീ സാബു സ്കറിയ, ശ്രീ ജെനു എബ്രഹാം, ശ്രീ ജസ്റ്റിന് ജോയ്, ശ്രീ പുന്നന്‍ വി എബ്രഹാം തുടങ്ങിയ സമൂഹത്തിലെ വിവിധ മേഘലകളില്‍ നിന്നുള്ളവര്‍ യോഗത്തില്‍ സംസാരിച്ചു.
ലൂട്ടണില്‍ നടന്ന അനുസ്മരണ യോഗം മുന്‍ പത്തനംതിട്ട ഡിസിസി അംഗം ഫിലിപ്പോസ് വെച്ചൂച്ചിറ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ മുന്‍ കെ എസ് യു നേതാവ് ശ്രീ ദിലീപ് തോമസ്, ശ്രീ റുബിന്‍ ബോബന്, ഹാഷിം തറമേല്‍, ശ്രീ അനില്‍ ജോണ്‍, ശ്രീ ടിബു എബ്രഹാം തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
വെബ്ലിയില്‍ നടന്ന അനുസ്മരണ യോഗം ആലപ്പുഴ എസ് ഡി കോളജ് മുന്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ശ്രീ അനൂപ് ഡാനിയല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ ശ്രീ യൂനുസ് നിര്‍മ്മല്‍, ശ്രീ ഷാജി പുറക്കാട്ട്, ശ്രീ അനില്‍ പി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടന്ന അനുസ്മരണ യോഗങ്ങള്‍ക്ക് ഒ ഐ സി സി ബ്രിട്ടീഷ് ദേശീയ ട്രഷറര്‍ സുജു കെ. ഡാനിയല്‍ നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല