വെഡ്‌നെസ് ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസ് (വാം) നടത്തിയ ക്രിസ്മസ് കരോള്‍ വര്‍ണോജ്വലമായി.സ്ത്രീകളും കുട്ടികളും അടക്കം വാമിലെ ഭൂരിപക്ഷം അംഗങ്ങളും പങ്കെടുത്ത കരോള്‍ പുതു തലമുറയ്ക്ക് നവ്യാനുഭവമായിരുന്നു.സന്ദര്‍ശിച്ച ഓരോ വീട്ടിലും മലയാളത്തിലും ഇംഗ്ലീഷിലും കരോള്‍ ഗീതങ്ങള്‍ പാടി ലോക രക്ഷകന്‍റെ ആഗമന സന്ദേശം അറിയിച്ചു.സിറില്‍ നേതൃത്വം കൊടുത്ത ഗായക സംഘം ഓരോ വീട്ടിലും പ്രത്യേകം ക്രിസ്മസ് സന്ദേശവും വായിച്ചു.വാം പ്രസിഡന്‍റ് സ്ട്രാടിന്‍ കുന്നക്കാട്ട്,സെക്രട്ടറി സാനു ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
കരോളിനോട് അനുബന്ധിച്ച് നടത്തിയ പുല്‍ക്കൂട് മല്‍സരത്തില്‍ ജോമി ജോസഫ് ഒന്നാം സ്ഥാനം കരസ്ഥമാക്കി,വാമിന്‍റെ ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങള്‍ ഇന്ന് വൈകിട്ട് നാലുമുതല്‍ സെന്റ് പാട്രിക് ചര്‍ച്ച് ഹാളില്‍ നടക്കും.വാമിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല