1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2011

സ്റ്റിവനെജ്: സ്റ്റിവനെജിലെ മലയാളീ സാംസ്കാരിക സംഘടനയായ സര്‍ഗ്ഗം സംഘടിപ്പിച്ച ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം പ്രൌഢഗംഭീരമായി ലോക രക്ഷകന്നായ ദിവ്യ ഉണ്ണിയുടെ തിരുപ്പിറവിയുടെ മംഗള സന്ദേശവുമായി സര്‍ഗ്ഗം കരോള്‍ സംഗം മൂന്നു ദിനങ്ങളിലായി സ്റ്റിവനെജിലെ എല്ലാ മലയാളീ കുടുംബങ്ങളിലും സന്ദര്‍ശിച്ചുകൊണ്ട് ആഘോഷത്തിന്നു അര്‍ത്ഥപൂര്‍ണ്ണമായ നാന്ദി കുറിച്ചു. ഷിബു ചാക്കോ, മേഴ്സി മാത്യു , ബോബന്‍ , എന്നിവര്‍ കരോളിന്നു നേതൃത്വം ഏകി. പുല്‍ക്കൂട്‌ മത്സരത്തില്‍ ജോഷി, രാജു , ജിനേഷ് എന്നിവരും ക്രിസ്തുമസ് ട്രീക്ക് ജോണ്‍, അലന്‍, ഷാജി എന്നിവരും വിജയികളായി.

ക്രിസ്തുമസ് ട്രീ സ്വിച്ച് ഓണ്‍ കര്‍മ്മം ചെയ്തുകൊണ്ട് പ്രസിഡന്റ്‌ അനില്‍ മാത്യു സര്‍ഗ്ഗം സ്റ്റിവനെജ് ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷത്തിനു തുടക്കം കുറിച്ചു. സെക്രട്ടറി ജോസ് ചാക്കോ സ്വാഗത പ്രസംഗം നിര്‍വ്വഹിച്ച ആഘോഷത്തില്‍ ക്രിസ്തുമസ് സന്ദേശം നിറഞ്ഞു നിന്ന സ്കിറ്റുകള്‍, ഹാസ്യ രസം മുറ്റി നിന്ന അവതരണങ്ങള്‍, മികവുറ്റ നൃത്തനൃത്ത്യങ്ങള്‍ സംഗീത വിസ്മയം വിരിയിച്ച ഗാനങ്ങള്‍, ജയന്‍ ഷോ എന്നിവ നവീന സാങ്കേതിക വിദ്യയുടെ മിശ്രിത ആവിഷ്ക്കാരത്തോടെ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ ആഘോഷം എക്കാലത്തെയും ശ്രദ്ധേയമായി.

കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ അടങ്ങിയ സര്‍ഗ്ഗം കലാകാരന്മാര്‍ അവതരിപ്പിച്ച കലാവിരുന്ന് നാല് മണിക്കൂറോളം സദസ്സിന്നെ ശരിക്കും ആനന്ദ ലഹരിയില്‍ ആറാടിച്ചു. ഫോര്‍ കോഴ്സ് ഗ്രാന്‍ഡ്‌ ക്രിസ്തുമസ് ഡിന്നറിന്നു ശേഷം ആഘോഷത്തില്‍ പങ്കുചേര്‍ന്ന മാതാപിതാക്കളെ അപ്പച്ചന്‍ സന്ദേശം നല്‍കി പരിചയപ്പെടുത്തി വേദിയില്‍ സ്വീകരിച്ചു ആദരിക്കുകയും ജോണി സ്കറിയ അവര്‍ക്ക് പാരിതോഷികം നല്‍കുകയും ചെയ്തു. ഏലിയാമ്മ സൈമണ്‍, മറിയാമ്മ പൌലോസ് , മറിയമ്മ സഖറിയാസ് , വര്‍ഗീസ്‌ ആന്‍ഡ്‌ സാലമ്മ , ആമിനാബി, ഏലിക്കുട്ടി എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്ത മാതാപിതാക്കള്‍.

കരോള്‍ വിജയിപ്പിച്ച ഗ്രൂപ്പ്‌ അംഗങ്ങള്‍ക്ക് പ്രെത്യേകം സമ്മാനങ്ങള്‍ ഷിബു ചാക്കോ വിതരണം ചെയ്തു. കൂടാതെ കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാവര്ക്കും, മറ്റു കൊച്ചു കുട്ടികള്‍ക്കും ഉപഹാരങ്ങള്‍ മേഴ്സി മാത്യു,സ്മിതാ സത്യന്‍ , അനി ജോസഫ്‌ എന്നിവര് നല്‍കി. പ്രമുഖ സംഗീത ട്രൂപ്പായ നോര്താംപ്ടന്‍ ബീട്സ് അവതരിപ്പിച്ച അടിപൊളി ഗാനമേള വേദിയെ സംഗീത സാന്ദ്രമാക്കി. പ്രസിഡന്റ്‌ അനില്‍ മാത്യു നന്ദി പ്രകടനം നിര്‍വഹിച്ചു ജോസഫ് സ്റ്റീഫന്‍‍ ( സിബി കക്കുഴി ) ആഘോഷത്തിന്നു നേതൃത്വം നല്‍കി.

സര്ഗ്ഗത്തിന്റെ ആഘോഷ സുവര്‍ണ്ണ ചരിതത്തില്‍ സംഘാടകത്വം കൊണ്ടും മികച്ച അവതരണം കൊണ്ടും പൂര്‍ണ്ണ സഹകരണം കൊണ്ടും, നവീന സാങ്കേതിക വിദ്യാ ആവിഷ്ക്കാരം കൊണ്ടും തങ്ക ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട കലാ വിരുന്ന് രാത്രി വൈകി പതിനൊന്നു മണിയോടെയാണ് സമാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.