ഓള്‍ഡര്‍ഷോട്ട് മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ നാളെ നടക്കും. ഓള്‍ഡര്‍ഷോട്ട് സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ച് ഹാളില്‍ വൈകുന്നേരം നാലരയ്ക്ക് ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിവിധങ്ങളായ കലാപരിപാടികളും സമ്മേളനവും നടക്കും. ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഓള്ഡര്ഷോട്ടിലും പരിസരങ്ങളിലുമുള്ള മുഴുവന്‍ മലയാളികളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല