സാല്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുവര്‍ഷ ആഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക ദിവ്യബലി ജനുവരി ഒന്നാം തീയതി നടക്കും. സാല്‍ഫോര്‍ഡ് പാര്‍ക്ക് റോഡിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ചര്‍ച്ചില്‍ വൈകുന്നേരം നാലരയ്ക്കാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുക. സാല്‍ഫോര്‍ഡ് രൂപതാ ചാപ്ലയിന്‍ ഫാ. ബോണി കരുവേലില്‍ കാര്‍മ്മികനാകും. പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ചുള്ള ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം
സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ചര്‍ച്ച്
പാര്‍ക്ക് റോഡ്
സാല്‍ഫോര്‍ഡ്
എം68ജെആര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല