ബ്രാഡ്ഫോര്‍ഡ്: പരിശുദ്ധ മറിയവും വിശുദ്ധ യൗസേപ്പും കഴിഞ്ഞാല്‍ കേരള വിശ്വാസികള്‍ ഏറ്റവും അധികമായി വണങ്ങുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ബ്രാഡ്ഫോര്‍ഡില്‍ ആചരിക്കുന്നു. കേരള കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ അടുത്തമാസം (ജനുവരി) ഇരുപത്തിയൊന്നിന് സെന്റ് പീറ്റേഴ്സ് പള്ളിയിലാണ് തിരുനാള്‍.
ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ജപമാലയും ലദീഞ്ഞും തുടര്‍ന്ന് ഫാ. ബാബു അപ്പാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയും നടക്കും. പകര്‍ച്ച വ്യാധികളെ നീക്കുന്നതിന്റെയും പടയാളികളുടെയും മധ്യസ്ഥനായ വി. സെബാസ്ത്യാനോസിന്റെ തരുമാളില് കഴുന്ന് നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണെന്ന് ലിജു പറത്തൊട്ടാല് പറഞ്ഞു.
വിലാസം
സെന്റ് പീറ്റേഴ്സ് ചര്‍ച്ച്
651 ലീഡ്സ് റോഡ്, ബിഡി38ഇഎല്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല