വിമാനയാത്രക്കാര്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തിയതോടെ അവധിക്കാലം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ഇടത്തരം കുടുംബങ്ങള്‍ക്ക് ഇരട്ടിഭാരം. ഏകദേശം 450 പൗണ്ടാണ് ഈയിനത്തില്‍ അധികമായി ഈടാക്കുന്നത്. ഇക്കഴിഞ്ഞ പത്തു വര്‍ഷമായി ഫ്‌ളോറിഡയില്‍ സന്ദര്‍ശനം നടത്തുന്ന ഒരു നാലംഗ കുടുംബം ഇതുവരെ 452 പൗണ്ട് അധികമായി ഈടാക്കിയിട്ടുണ്ടാകുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതോടെ സമീപകാലത്തായി അവധിക്കാലം ആഘോഷിക്കാന്‍ വിദേശരാജ്യങ്ങളിലേക്ക് പോകുന്നത് ഉദ്യോഗസ്ഥര്‍ മാത്രമാണ് എന്ന സ്ഥിതിയും വന്നുചേര്‍ന്നിട്ടുണ്ട്.
നിലവില്‍ ലോകത്തിലെ ഏറ്റവും കൂടിയ വ്യോമയാന നികുതിയാണ് ഇത്. 2020 ആകുമ്പോഴേക്കും ഈ നികുതി പത്ത് വര്‍ഷത്തെ ആകെ ചിലവായ 452 പൗണ്ടില്‍ എത്തിച്ചേരുമെന്നാണ് ട്രാവല്‍ ഏജന്റുമാരുടെ സംഘടനയായ അബ്റ്റ അഭിപ്രായപ്പെടുന്നത്. ഹ്രസ്വദൂര യാത്രകള്‍ക്ക് മടക്കടിക്കറ്റുകള്‍ക്കായി ഇ ടി എസ് അടുത്ത വര്‍ഷം രണ്ട് പൗണ്ട് വീതവും ദീര്‍ഘദൂര യാത്രകള്‍ക്ക് എട്ട് പൗണ്ട് വീതവും അധികമായി ഈടാക്കും. 2020 ആകുമ്പോഴേക്കും ദീര്‍ഘദൂര യാത്രകള്‍ക്ക് ഇത് 39.60 പൗണ്ട് ആകും. സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തില്‍ വ്യോമസഞ്ചാര തീരുവ വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമനുസരിച്ചാണ് ഈ നിരക്ക് വര്‍ദ്ധനവെന്്‌ന ഇ ടി എസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്് ടെന്‍സ് അറിയിച്ചു. നിലവിലുള്ള നികുതിയുടെ ഇരട്ടിയായിരിക്കും അടുത്തവര്‍ഷമെന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്.
അതേസമയം നിരക്ക് വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ എം പിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. പണമുള്ളവന്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്ന സര്‍ക്കാരിന്റെ ഈ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പാര്‍ലമെന്റംഗം പീറ്റര്‍ ബോണ്‍ അറിയിച്ചു. എം പിയാകുന്നതിന് മുമ്പ് അദ്ദേഹം ട്രാവല്‍ ഏജന്‍സി നടത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല