1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2011

ജോയിസ് സ്റ്റീഫന്‍

ബര്‍ട്ടന്‍ കേരള കമ്യൂണിറ്റി ഡിസംബര്‍ 22,23 തീയതികളില്‍ നടത്തിയ ക്രിസ്മസ് കരോള്‍ വര്‍ണോജ്വലമായി.സ്ത്രീകളും കുട്ടികളും അടക്കം അസോസിയേഷനിലെ ഭൂരിപക്ഷം അംഗങ്ങളും പങ്കെടുത്ത കരോള്‍ പുതു തലമുറയ്ക്ക് നവ്യാനുഭവമായിരുന്നു.സന്ദര്‍ശിച്ച ഓരോ വീട്ടിലും കരോള്‍ ഗീതങ്ങള്‍ പാടി ലോക രക്ഷകന്‍റെ ആഗമന സന്ദേശം അറിയിച്ചു.അസോസിയേഷന്‍ കമ്മിറ്റി അംഗങ്ങള്‍പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

അസ്സോസ്സിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതു വത്സര ആഘോഷങ്ങള്‍ ജനുവരി ഏഴിന് പ്രയറി സെന്‍ററില്‍ നടക്കും. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.

ക്രിസ്മസ് പുതു വത്സര ആഘോഷ വേദിയുടെ വിലാസം

Priory Centre,
Church Road,
Stretton,
Burton-on-Trent
DE13 0HE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.