മെല്‍ബണ്‍: തീ തുപ്പുന്ന പന്തുകളുമായി ആസ്ട്രേലിയന്‍ പേസ് ബൗളര്‍മാര്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയുടെ കഥകഴിഞ്ഞു. ഒന്നാം ടെസ്റ്റിന്‍െറ രണ്ടാമിന്നിങ്സില്‍ 292 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പാഡുകെട്ടിയ ലോകോത്തര ബാറ്റ്സ്മാന്മാരടങ്ങുന്ന സംഘം 169 റണ്‍സിന് കൂടാരംകയറി. ഒരുദിനം ബാക്കിയിരിക്കെ ആതിഥേയര്‍ക്ക് 122 റണ്‍സ് ജയവും നാലു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന്‍െറ ലീഡും.
രണ്ടാമിന്നിങ്സില്‍ നാലു വിക്കറ്റ് വീഴ്ത്തുകയും രണ്ടിന്നിങ്സിലും ബാറ്റുകൊണ്ട് കാര്യമായ സംഭാവന നല്‍കുകയും ചെയ്ത ജെയിംസ് പാറ്റിന്‍സണ്‍ മാന്‍ ഓഫ് ദ മാച്ചായി. 32 റണ്‍സെടുത്ത സചിന്‍ ടെണ്ടുല്‍കറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സ്കോര്‍: ആസ്ട്രേലിയ 333, 240, ഇന്ത്യ 282, 169.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല