യൂറോപ്യന്‍ യൂണിയനിലെയും ഏഷ്യന്‍ രാജ്യങ്ങളിലെയും പൌരന്മാരുടെ പ്രത്യേകിച്ച് ഇന്ത്യക്കാരുടെ സ്വപ്നഭൂമിയായി ഇന്നും വിളങ്ങുന്ന ജര്‍മനിയില്‍ നിന്ന് ജര്‍മന്‍ പൌരന്മാര്‍ അന്യരാജ്യങ്ങളിലേയ്ക്കു കുടിയേറുന്നതിന്റെ കണക്കുകളും റിപ്പോര്‍ട്ടും പുറത്തു വിട്ടു. ജര്‍മന്‍കാര്‍ സ്ഥിരതാമസത്തിനു വിദേശരാജ്യം തെരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും പ്രിയം യുഎസിനും സ്വിറ്റ്സര്‍ലന്‍ഡിനും ആണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
കുടിയേറ്റക്കാര്‍ കൂടുതലായി ജര്‍മനിയിലേക്കു വരുന്നതു നന്നല്ലെന്ന അഭിപ്രായം രാജ്യത്തുയരുമ്പോഴും, പ്രതിവര്‍ഷം പതിനായിരക്കണക്കിനു ജര്‍മന്‍കാരാണ് വിദേശരാജ്യങ്ങളിലേക്കു കുടിയേറുന്നത്.
പുറത്തേക്കു പോകുന്ന ജര്‍മന്‍കാരുടെ പ്രധാന ലക്ഷ്യം കൂടുതല്‍ വരുമാനം തന്നെയാണെന്നും സ്റാറ്റിസ്റിക്സില്‍ വ്യക്തമാകുന്നു. 2010ല്‍ 141,000 ജര്‍മന്‍കാരാണ് വിദേശങ്ങളിലേക്കു ചേക്കേറിയതെന്നും കണക്കുകളില്‍നിന്നു വ്യക്തമാകുന്നു. 2009 ല്‍ ഇത് 155,000 വും, 2008 ല്‍ 161,000 വുമായിരുന്നു.
എന്നാല്‍, 1,15,000 ജര്‍മന്‍കാര്‍ വിദേശ താമസം ഉപേക്ഷിച്ചു തിരിച്ചുവന്നിട്ടുണ്ടെന്നും വ്യക്തമാകുന്നു. കഴിഞ്ഞ വര്‍ഷം വിദേശത്തേക്കു കുടിയേറിയ ജര്‍മന്‍കാരില്‍ 22,000 പേരും തെരഞ്ഞെടുത്തത് സ്വിറ്റ്സര്‍ലന്‍ഡിനെയാണ്. 13,000 പേര്‍ യുഎസിലേക്കും പോയി.
രാജ്യം വിടുന്ന ജര്‍മന്‍കാരില്‍ മൂന്നില്‍ രണ്ടും യൂറോപ്പില്‍ തന്നെ തുടരുകയാണു ചെയ്തത്. 16 ശതമാനം പേര്‍ യുഎസിലേക്കു പോയപ്പോള്‍ പത്തു ശതമാനം പേര്‍ തെരഞ്ഞെടുത്തത് ഏഷ്യന്‍ രാജ്യങ്ങളെയാണ്. പോളണ്ടിലേക്കും യുകെയിലേക്കും പോയവര്‍ 9000 ത്തില്‍ താഴെ മാത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല