1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2011

ബ്രാം സ്‌റ്റോക്കറിന്റെ ഡ്രാക്കുള എന്ന നോവലിനെ ആധാരമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ ‘ഡ്രാക്കുള 2012’. ഡ്രാക്കുള മലയാളവും പറയുന്ന ഈ 3ഡി ചിത്രത്തില്‍ പ്രമുഖ തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയാണ്‌ നായികയാവുന്നത്‌. ‘അരുന്ധതി’ എന്ന തെലുങ്ക്‌ ഹൊറര്‍ ചിത്രത്തിലെ അനുഷ്‌കയുടെ അഭിനയം കണ്ട്‌ ഇഷ്‌ടപ്പെട്ടിട്ടാണത്രെ വിനയന്‍ തന്റെ ഡ്രാക്കുളയിലെ നായികയായി അനുഷ്‌കയെത്തന്നെ തീരുമാനിച്ചത്‌.

‘ഡ്രാക്കുള 2012’ ലെ നായികാ വേഷത്തിനുള്ള ഓഫറുമായി വിനയന്‍ അനുഷ്‌കയെ സമീപിച്ചപ്പോള്‍ അനുഷ്‌ക പൂര്‍ണ്ണ സമ്മതം മൂളുകയായിരുന്നു. എന്നാലിപ്പോള്‍ തമിഴിലും തെലുങ്കിലുമായി അര ഡസനിലധികം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു വരുന്നതിനാല്‍ ‘ഡ്രാക്കുള’യ്‌ക്കു വേണ്ടി എന്നു മുതല്‍ അഭിനയിച്ചു തുടങ്ങാനാവുമെന്ന കാര്യം തീരുമാനമായിട്ടില്ല.

സാങ്കേതികവിദ്യയുടെ അനന്തസാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി തികഞ്ഞ ടെക്‌നിക്കല്‍ പെര്‍ഫക്ഷനോടെ നിര്‍മ്മിക്കുന്ന ചിത്രമായിരിക്കും ‘ഡ്രാക്കുള 2012’ എന്നറിയുന്നു. നായികാ സ്‌ഥാനത്ത്‌ തെന്നിന്ത്യയുടെ രോമാഞ്ചമായ അനുഷ്‌കയായതു കൊണ്ടു തന്നെ ‘ഡ്രാക്കുള 2012’ മലയാളത്തിനൊപ്പം തമിഴ്‌ , തെലുങ്ക്‌ , കന്നഡ എന്നീ ഭാഷകളിലും പുറത്തിറക്കാനാണ്‌ വിനയന്റെ പദ്ധതി.

ചിത്രത്തിലെ മറ്റു താരങ്ങളെയും സാങ്കേതിക വിദഗ്‌ദ്ധരേയും തീരുമാനിച്ചു വരുന്നു. 2012 ആദ്യം തന്നെ ഷൂട്ടിംഗ്‌ തുടങ്ങാനാണ്‌ സംവിധായകന്റെ പദ്ധതിയെന്നറിയുന്നു. താമസംവിനാ ഷൂട്ടിംഗും മറ്റ്‌ അണിയറ ജോലികളും പൂര്‍ത്തിയാക്കി ‘ഡ്രാക്കുള’ യെ 2012 ല്‍ തന്നെ തിയേറ്ററുകളിലെത്തിക്കാനാണ്‌ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.