സ്റ്റാഫോര്‍ഡ്: സ്റ്റാഫോര്‍ഡില്‍ നിന്നും ഓസ്ട്രെലിയയിലേക്ക് കുടിയേറുന്ന പയസ് ജോസിനും ഭാര്യ മാര്‍ഗരെറ്റ് പയസിനും മകള്‍ അനുഷ പയസിനും സ്മൈലി-ന്റെ ആഭിമുഖ്യത്തില്‍ സ്റ്റാഫോര്‍ഡിലെ മലയാളികള്‍ വികാര നിര്‍ഭരമായ യാത്രയയപ്പ് നല്കി . സ്റ്റാഫോര്‍ഡിലെ മലയാളികള്‍ക്കിടയില്‍ സര്‍വ്വസമ്മതനും വളരെ ആദരണീയനുമായ ഒരു മുതിര്‍ന്ന അംഗത്തെയാണ് നമുക്ക് നഷ്ടമാകുന്നത് എന്ന് സ്മൈലി-ന്റെ ചെയര്മാന് ശ്രീ തോമസ് എബ്രഹാം അഭിപ്രായപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യാനും ജീവിക്കാനും അവസരം ലഭിച്ചിട്ടുണ്ടെങ്കിലും സ്റ്റാഫോര്‍ഡിലെ ജീവിതം എന്നും ഓര്‍മ്മയില്‍ വേറിട്ട് നില്‍ക്കുമെന്നും ഇവിടുത്തെ മലയാളി സമൂഹം നല്കിയ സഹായങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും നന്ദി പറയാന്‍ വാക്കുകളില്ല എന്നും യാത്രയയപ്പ് സ്വീകരണത്തിനു മറുപടിയായി ശ്രീ പയസ് ജോസ് പറഞ്ഞു.
“വിശ്രമ ജീവിതത്തിന്റെ സായം വേളകളില്‍ ഉമ്മറത്തെ ചാരുകസേരയില്‍ കിടന്ന് ഓര്‍മ്മകളുടെ ഭൂതക്കണ്ണാടിയിലൂടെ ഗതകാലസ്മരണകള്‍ അയവിറക്കുമ്പോള്‍ നമുക്കാശ്വസിക്കാം….അതി ജീവനത്തിന്റെ പുത്തന്‍ ആവാസ വ്യവസ്ഥകള്‍ തേടിയുള്ള ഈ ദേശാടന ജീവിതത്തില്‍ നാം ഒരിക്കലും തനിച്ചായിരുന്നില്ല. നമുക്കെന്നും നല്ല സഹയാത്രികരെ തന്ന ദൈവത്തിനു നന്ദി .”
വേര്‍പാടുകള്‍ വേദനയും ഓര്‍മ്മകള്‍ സുഖമുള്ള നൊമ്പരവും ആകുമ്പോള്‍ കൂടുവിട്ടു കൂടുമാറി പറക്കുന്ന
ഈ പ്രവാസി ജീവിത യാത്രയില്‍ പയസ് ജോസിനും കുടുംബത്തിനും ഒരിക്കല്‍ കൂടി സ്റ്റാഫോര്‍ഡിലെ മലയാളികളുടെ എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല