ബര്‍മിങ്ഹാം:സീറോമലബാര്‍ സഭ ബര്‍മിംഗ്ഹാം അതിരൂപത ചാപ്ലിനും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ.സോജി ഓലിക്കലിന്റെ പത്താമത് പൗരോഹിത്യവാര്‍ഷികം ബാല്‍സാല്‍ കോമണ്കത്തോലിക്ക ദേവാലയത്തില്‍ വെച്ച് പ്രാര്‍ഥനാനിര്‍ഭരമായി ആഘോഷിച്ചു. വിശുദ്ധകുര്‍ബ്ബാന അര്‍പ്പിക്കുകയും അനുമോദന പ്രാര്‍ത്ഥനാ യോഗം നടക്കുകയും ചെയ്തു. യോഗത്തില്‍ ഫാ.ജോമോന് തൊമ്മാന, ഫാ.സോജി ഓലിക്കലിനെ പൂച്ചെണ്ട് നല്കി സ്വീകരിക്കുകയും ബെന്നി വര്‍ക്കി സ്വാഗതം പറയുകയും ചെയ്തു.
രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലൂടെയും മറ്റു ധ്യാനങ്ങളിലൂടെയും അനേകായിരങ്ങള്‍ക്ക് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും രോഗശാന്തിയുടെയും അനുഭവമായി മാറിയിരിക്കുകയാണ് സോജിയച്ചന്‍. . അച്ചന്റെ ചെറുപ്പം മുതല്‍ നാളിതുവരെയുള്ള സ്നേഹസമ്പന്നമായ പ്രാര്‍ത്ഥനാ നിര്‍ഭരമായ നിമിഷങ്ങള്‍ കുട്ടികളുടെ നേതൃത്വത്തില്‍ ദൃശ്യാവതരണം നടത്തി. തുടര്‍ന്ന് കേക്ക് മുറിച്ച് വിതരണം ചെയ്തു. വിവിധ മാസ് സെന്ററുകളില്‍ അച്ചന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല