ഹേവാര്‍ഡ്‌സ് ഹീത്ത് യുണൈറ്റഡ് മലയാളീസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 22,23 തീയതികളില്‍ നടത്തിയ ക്രിസ്മസ് കരോള്‍ വര്‍ണോജ്വലമായി.സ്ത്രീകളും കുട്ടികളും അടക്കം അസോസിയേഷനിലെ ഭൂരിപക്ഷം അംഗങ്ങളും പങ്കെടുത്ത കരോള്‍ പുതു തലമുറയ്ക്ക് നവ്യാനുഭവമായിരുന്നു.സന്ദര്‍ശിച്ച ഓരോ വീട്ടിലും കരോള്‍ ഗീതങ്ങള്‍ പാടി ലോക രക്ഷകന്‍റെ ആഗമന സന്ദേശം അറിയിച്ചു.അസോസിയേഷന്‍ കമ്മിറ്റി അംഗങ്ങള്‍പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.ഓരോ വീട്ടിലും സാന്താക്ലോസ് എന്‍ ആര്‍ മലയാളി മലയാളി കലണ്ടര്‍ അടങ്ങുന്ന സമ്മാനപ്പൊതി നല്‍കി.
അസ്സോസ്സിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതു വത്സര ആഘോഷങ്ങള്‍ ജനുവരി ഏഴിന് നടക്കും. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല