ന്യൂകാസ്റ്റിലിലെ പ്രമുഖ മലയാളീ സാംസ്കാരിക സംഘടനയായ ‘ ഓണം’ (ഔര്‍ ന്യൂ കാസ്റ്റില്‍ അസോസിയേഷന് ഓഫ് മലയാളീസ് )സംഘടിപ്പിച്ച ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം പ്രൌഡ ഗംഭീരമായി.സ്കിറ്റുകള്‍ ,ഹാസ്യ രസം മുറ്റി നിന്ന അവതരണങ്ങള്‍ , മികവുറ്റ നൃത്ത നൃത്ത്യങ്ങള്‍ ,സംഗീത വിസ്മയം വിരിയിച്ച ഗാനങ്ങള്‍,എന്നിവ നവീന സാങ്കേതികവിദ്യയുടെ മിശ്രിത ആവിഷ്ക്കാരത്തോടെ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ ആഘോഷംഎക്കാലത്തെയും ശ്രെദ്ധേയമായി.
യേശുവിന്റെ പിറവിയെ അനുസ്മരിപ്പിക്കുന്ന ടാബ്ലോയോടെ തുടങ്ങിയ ചടങ്ങുകളിലേക്ക്, സെക്രടറി മിസ്റ്റര്‍ സാബു കുരുവിളയുടെ സ്വാഗത പ്രസംഗത്തോടെ കലാ സന്ധ്യക്ക് തുടക്കം കുറിച്ചു.ബ്ലാകെലോ ‘ഡാഡി’ മാര്‍ അവതരിപ്പിച്ച ‘ഒപ്പനയും’ , ‘സ്ത്രീ സമൂഹത്തില്‍ എങ്ങനെ ആയിരിക്കണം ‘എന്ന തീമിനെ അടിസ്ഥാനമാക്കി അവതരിപ്പിച്ച ‘ഓണം’ മമ്മി മാരുടെ ഹാസ്യ സ്കിറ്റും കലാ സന്ധ്യക്ക് മിഴിവേകി .
പ്രസിഡന്റ് സ്റ്റീഫന്‍ അച്ചാര്കുന്നത്തിന്റെ അധ്യഷ പ്രസംഗത്തില്‍ ‘ആഘോഷങ്ങള്‍ പൂര്‍ണത കൈവരിക്കുന്നത് അംഗങ്ങളുടെ യോജിപ്പോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ യാണ് ‘എന്നുള്ള വാക്യങ്ങളെ അക്ഷരം പ്രതി അനുസ്മരിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള ഓരോ നിമിഷവും.
കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അടങ്ങിയ’ഓണം’ കലാകാരാന്മാര്‍ അവതരിപ്പിച്ച കലാവിരുന്ന് നാല് മണിക്കൂറോളം സദസ്സിനെ ശരിക്കും ആനന്ദ ലഹരിയില്‍ ആറാടിച്ചു.ഓണത്തിന്റെ ആഘോഷ സുവര്‍ണ്ണ ചരിത്രത്തില്‍ സംഘാടകത്വം കൊണ്ടും മിസ്റ്റര്‍ ആന്റ്ണിയുടെ മികച്ച അവതരണ ശൈലി കൊണ്ടും, നവീന സാങ്കേതിക വിദ്യാ ആവിഷ്ക്കാരം കൊണ്ടും തങ്ക ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട കലാ വിരുന്നിന്, വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറോഡു കൂടി രാത്രി വൈകി പത്തു മണിയോടെയാണ് സമാപ്തി കുറിച്ചത്.
Fore more photos click here ,click here
more details -www.onamnewcastle .com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല