ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂകമ്പം. തെക്കുകിഴക്കന്‍ മേഖലകളിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി.
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. സമുദ്രാന്തര്‍ ഭാഗത്ത് 217 മൈല്‍ അകലെയാണു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ അറിയിച്ചു.
വടക്കു പടിഞ്ഞാറന്‍ ജപ്പാനില്‍ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 20,000 പേര്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല