കോക്ക്‌ടെയിലിന് ശേഷം കയ്യടി നേടുന്ന ബ്യൂട്ടിഫുള്ളിന്റെ തിരക്കഥയുമായി അനൂപ് മേനോന്‍ എത്തിയപ്പോള്‍ വിദേശസിനിമാപ്രേമികള്‍ പലരും തിരച്ചില്‍ തുടങ്ങിയിരുന്നു. ബട്ടര്‍ഫ്‌ളൈ ഓണ്‍ എ വീല്‍ കോക്ക്‌ടെയിലായതു പോലെ ബ്യൂട്ടിഫുള്ളും കോപ്പിയടിയാണോയെന്ന സംശയമാണ് ഇവരെ തിരിച്ചലിന് പ്രേരിപ്പച്ചത്.
ബ്യൂട്ടിഫുള്‍ ബോളിവുഡ് ചിത്രമായ ഗുസാരിഷാണെന്നും അതല്ല പഴയൊരു രതീഷ്-മോഹന്‍ലാല്‍ ചിത്രത്തിന്റെ പകര്‍പ്പാണെന്നുമൊക്കെ വാര്‍ത്തകള്‍ വന്നെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. വികെ പ്രകാശ് ഒരുക്കിയ ബ്യൂട്ടിഫുള്‍ തിയറ്ററുകളില്‍ വിജയം കൊയ്ത് മുന്നേറുമ്പോള്‍ ഒടുവില്‍ ആ സത്യം പുറത്തുവന്നിരിയ്ക്കുന്നു.
ഫ്രഞ്ച് ചിത്രമായ ഇന്‍ടച്ചബിളിന്റെ അനുകരണമാണ് അനൂപിന്റെ തിരക്കഥയില്‍ ജയസൂര്യയെ നായകനാക്കി വികെപി ഒരുക്കിയ ബ്യൂട്ടിഫുള്‍ അത്രേ. ഒലിവര്‍ നകാച്ചെയും എറിക് ടൊലെ ഡാനോയും ചേര്‍ന്ന് സംവിധാനം ചെയ്ത ഇന്‍ടച്ചബിളിന്റെ കഥ പാരാ ഗ്‌ളൈഡിംഗിനിടെ അപകടത്തില്‍പ്പെട്ട് ശരീരം തളര്‍ന്ന് കിടക്കയില്‍ ജീവിതം തള്ളിനീക്കേണ്ടി വരുന്ന ഫിലിപ്പിയുടേയും അയാളെ പരിചരിക്കാനെത്തുന്ന ഡ്രിസ്സിന്റെയും കഥയാണ്. ഇരുവര്‍ക്കുമിടയില്‍ വികസിക്കുന്ന സൗഹൃദവും അത് ഇരുവരുടേയും ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളുമാണ് ഇന്‍ടച്ചബിള്‍ പ്രേക്ഷകരോട് പറയുന്നത്.
2004 ല്‍ പുറത്തു വന്ന ഒരു ഡോക്യുമെന്ററിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇന്‍ടച്ചിബിള്‍ ഒരുക്കിയത്. 2011 നവംബര്‍ 2 ന് റിലീസായ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയമാണ് കൊയ്തത്. കഥ പറച്ചിലിലും പ്രമേയത്തിലും മലയാളികള്‍ക്ക് പുതിയൊരു അനുഭവം പകര്‍ന്ന ബ്യൂട്ടിഫുള്ളും മികച്ച വിജയമാണ് തിയറ്ററുകളില്‍ നേടുന്നത്. പുതിയ പരീക്ഷണങ്ങള്‍ക്ക് സാഹചര്യങ്ങളില്ലാത്ത മലയാള സിനിമയില്‍ വിദേശ സിനിമകളില്‍ നിന്നുള്ള കടമെടുത്തുള്ള പരീക്ഷണങ്ങളെ കുറ്റം പറയാനാവില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല