പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതുവത്സരാഘോഷം കലക്കി ഓള്‍ഡ്ട്രാഫഡില്‍ ‘ഇന്ത്യന്‍ ടീം’ ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സിന്റെ അട്ടിമറി ജയം. ആവേശം നിറഞ്ഞ നാടകീയ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പട്ടികയില്‍ ഏറ്റവും പിന്നിലായിരുന്ന ഇന്ത്യന്‍ വ്യവസായികളായ വെങ്കി ഗ്രൂപ്പിന്റെ ബ്ലാക്ക്‌ബേണ്‍ ചാമ്പ്യന്മാരെ വീഴ്ത്തിയത്.
ജയിച്ചിരുന്നെങ്കില്‍ അയല്‍ക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് യുണൈറ്റഡ് ഒന്നാംസ്ഥാനത്ത് എത്തുമായിരുന്നു. കോച്ച് അലക്‌സ് ഫെര്‍ഗൂസന്റെ 70-ാം പിറന്നാള്‍ സമ്മാനമായി വന്‍വിജയം ലക്ഷ്യമിട്ടിറങ്ങിയ ആതിഥേയരെ നൈജീരിയന്‍ സ്‌ട്രൈക്കര്‍ അയേഗ്‌ബെനി യാക്കൂബിന്റെ ഇരട്ടഗോള്‍ മികവിലാണ് റോവേഴ്‌സ് മറികടന്നത്. മറ്റൊരു കളിയില്‍ മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ 2-1ന് ന്യൂകാസിലിനെ തോല്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല