ഒഐസിസിയുടെ നേതൃത്വത്തില്‍ ആംസ്ബെറിയില് മലയാളിക്കൂട്ടായ്മ നിലവില്‍ വന്നു. ബെന്നി മേമന അധ്യക്ഷത വഹിച്ചു. കൂട്ടായ്മയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,കെ.സി. രാജന്, മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ ഫോണിലൂടെ ആശംസകള്‍ നേര്‍ന്നു.
നാഷണല്‍ സെക്രട്ടറി ബിബിന്‍ കുഴിവേലി സ്വാഗതവും ജനറല്‍ സെക്രട്ടറി മാനുവല്‍ ജോസ് നന്ദിയും പറഞ്ഞു. റീജണല്‍ വൈസ് പ്രസിഡന്റ് സന്തു ജോര്‍ജ്, സെക്രട്ടറി പ്രജു ഗോപിനാഥ്, ഹരി നായര്‍, ലൂയിസ് തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കേരളത്തില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല