വോള്‍വര്‍ഹാമ്പ്ടന്‍ മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം പ്രൌഢഗംഭീരമായി റെജി ജോര്‍ജ് സ്വാഗത പ്രസംഗം നിര്‍വ്വഹിച്ച ആഘോഷത്തില്‍ ക്രിസ്തുമസ് സന്ദേശം നിറഞ്ഞു നിന്ന സ്കിറ്റുകള്‍, ഹാസ്യ രസം മുറ്റി നിന്ന അവതരണങ്ങള്‍, മികവുറ്റ നൃത്തനൃത്ത്യങ്ങള്‍ സംഗീത വിസ്മയം വിരിയിച്ച ഗാനങ്ങള്‍,ശ്രുതി ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവ നവീന സാങ്കേതിക വിദ്യയുടെ മിശ്രിത ആവിഷ്ക്കാരത്തോടെ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ ആഘോഷം എക്കാലത്തെയും ശ്രദ്ധേയമായി.മാഷ്,റോയി എന്നിവര്‍ ക്രിസ്തുമസ് സന്ദേശം നല്‍കി.
കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ അടങ്ങിയ കലാകാരന്മാര്‍ അവതരിപ്പിച്ച കലാവിരുന്ന് നാല് മണിക്കൂറോളം സദസ്സിനെ ആനന്ദ ലഹരിയില്‍ ആറാടിച്ചു. ഗ്രാന്‍ഡ് ക്രിസ്തുമസ് ഡിന്നറിന്നു ശേഷം ആഘോഷത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് പ്രെത്യേകം സമ്മാനങ്ങള്‍ വിതരണം ചെയ്തു. വോള്‍വര്‍ഹാമ്പ്ടന്‍ മലയാളി കമ്യൂണിറ്റിയുടെ ചരിതത്തില്‍ സംഘാടകത്വം കൊണ്ടും മികച്ച അവതരണം കൊണ്ടും പൂര്‍ണ്ണ സഹകരണം കൊണ്ടും, നവീന സാങ്കേതിക വിദ്യാ ആവിഷ്ക്കാരം കൊണ്ടും തങ്ക ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട കലാ വിരുന്നായിരുന്നു ഇത്തവണ അവതരിക്കപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല