സൈനികരുടെ ലിംഗമാറ്റ ശസ്ത്രക്രിയകളുമായിബന്ധപ്പെട്ട് ഭീമന്‍ തുകയാണ് പ്രതിരോധ മന്ത്രാലയം ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് മൂലം പ്രതിരോധ ചെലവുകളില്‍ വലിയ തുക തന്നെ വെട്ടിക്കുറയ്ക്കാന്‍ ഇടവരുത്തുന്നു.ചെലവുകള്‍ അധികരിച്ചത് മൂലം ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന ഭീഷണിയുമുണ്ട്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിശദാംശങ്ങളിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്കുള്ള അപേക്ഷകള്‍ നിരവധി ലഭിക്കുന്നുണ്ടെന്നും ഓരോന്നും ഓരോ കേസുകളായാണ് പരിഗണിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയത്തിലെ സര്‍ജന്‍ വെളിപ്പെടുത്തി. അസാധാരണ കേസുകള്‍ കൈകാര്യം ചെയ്യുന്ന സമിതിയാണ് അപേക്ഷകള്‍ പരിഗണിക്കുന്നത്.
ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടാല്‍ ‘രോഗികളെ’ എന്‍ എച്ച് എസിലേക്ക് വിടും. ഏപ്രില്‍ 2009 മുതല്‍ ചെറിയ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിന് 744000 പൗണ്ടാണ് ചെലവായിട്ടുള്ളത്. ഈ കാലയളവില്‍ അധികം ലിംഗമാറ്റ അപേക്ഷകള്‍ ഉണ്ടായിരുന്നില്ല.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം വേണ്ട ഹോര്‍മോണ്‍ ചികില്‍സയും എന്‍ എച്ച് എസിന്റെ കീഴില്‍ ലഭ്യമാണ്. രാജ്യസംരക്ഷണം നടത്തേണ്ട പ്രതിരോധമന്ത്രാലയത്തിന്റെ അവസ്ഥ കഷ്ടം തന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല