മലയാള സിനിമയിലെ അഭിനയസമ്രാട്ട് ജഗതി ശ്രീകുമാര്‍ നാടകത്തിനായി ചായമിടുന്നു. ഒപ്പം മലയാളസിനിമയിലെ യുവനായിക രമ്യ നമ്പീശനും അരങ്ങിലെത്തുകയാണ് പ്രശാന്ത് നാരായണന്റെ പുതിയ നാടകമായ ‘ദേവായന’ത്തിലൂടെ. മോഹന്‍ലാലും മുകേഷും മുഖ്യവേഷങ്ങള്ചെയ്ത പ്രശസ്ത നാടകമായ ‘ഛായാമുഖി’യുടെ വിജയത്തിനുശേഷം പ്രശാന്ത് ഒരുക്കുന്ന ‘ദേവായനം’ ഒട്ടേറെ പ്രത്യേകതകളുള്ള നാടകമാണ്.
കചദേവയാനീചരിതം കഥകളിയുടെ പ്രമേയം ഉപകഥയായി ഈ നാടകത്തില്‍ സമാന്തരമായി എത്തുന്നുണ്ട്. ജഗതി ശ്രീകുമാറും രമ്യ നമ്പീശനും രണ്ടു കഥാപാത്രങ്ങളെ വീതമാണ് നാടകത്തില്‍ അവതരിപ്പിക്കുന്നത്. കഥകളി ഗുരുവായ കുട്ടനാശാന്റെയും ശുക്രാചാര്യരുടേയും വേഷമാണ് ജഗതി ശ്രീകുമാര്‍ ചെയ്യുന്നത്. ദേവിക എന്ന പെണ്‍കുട്ടിയായും ദേവയാനിയായും രമ്യ അരങ്ങിലെത്തുന്നു. ഇരുവരും നാടകത്തിന്റെ കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. കൊച്ചിയില്‍ ആരംഭിച്ച റിഹേഴ്സല്‍ ക്യാംപില്‍ ജഗതിയും രമ്യയും വൈകാതെ ജോയിന്‍ ചെയ്യും.
ശന്തനു ആര്‍ട്സ് ഹൗസിന്റെ സഹകരണത്തോടെ ഷാര്‍ജയിലെ ഇംപ്രഷന്‍ ഇന്റര്‍നാഷണലിനുവേണ്ടി ഉണ്ണി നായരാണ് ‘ദേവായനം’ നിര്‍മിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല