വേശ്യാവൃത്തിയ്ക്ക് തയ്യാറാവാതിരുന്നതിന് 15കാരിയെ 5 മാസത്തോളം ടോയ്‌ലറ്റില്‍ പൂട്ടിയിട്ടു. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബഖ്‌ലാന്‍ പ്രവിശ്യയിലാണ് സംഭവം.സഹര്‍ ഗുല്‍ എന്ന പെണ്‍കുട്ടിയെ അവളുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ടോയ്‌ലറ്റില്‍ പൂട്ടിയിടുകയായിരുന്നു. ഗുല്‍ കരയുന്ന ശബ്ദം കേട്ട അയല്‍ക്കാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഗുല്ലിനെ ടോയ്‌ലറ്റില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇരുട്ട് നിറഞ്ഞ മുറിയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയ്ക്ക് മതിയായ ഭക്ഷണമോ വെള്ളമോ നല്‍കിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഇപ്പോള്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
വേശ്യാവൃത്തിയിലൂടെ പണം സമ്പാദിയ്ക്കാന്‍ ഭര്‍തൃ വീട്ടുകാര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് പെണ്‍കുട്ടി തയ്യാറായില്ല. ഇതില്‍ കുപിതരായ ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും അച്ഛനും ചേര്‍ന്ന് കുട്ടിയെ പൂട്ടിയിടുകയായിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല