മൂന്നു കുട്ടികളെ കുട്ടികളെ നിഷ്കരുണം കൊന്ന് തള്ളിയ മാതാവിനെ പോലിസ് ചോദ്യം ചെയ്യുന്നു. ദക്ഷിണാഫ്രിക്കയിലെ പടിഞ്ഞാറന്‍ കേപ് പ്രവിശ്യയില്‍ താമസിക്കുന്ന 36കാരിയാണ് ഈ അരുംകൊലകള്‍ ചെയ്തതെന്ന് പോലിസിന് വ്യക്തമായിട്ടുണ്ട്.
ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ രണ്ടു വയസ്സുള്ള മകനെ കൊന്നത് താനാണെന്ന് പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. ബാക്കിയുള്ള രണ്ട് കുട്ടികളെ കൊന്നുവെന്ന ആരോപണം സ്ത്രീ നിഷേധിച്ചു. യുവതി ഇപ്പോള്‍ ഗര്‍ഭിണിയായതിനാല്‍ കഴിയുന്നത്ര തെളിവുകള്‍ ശേഖരിച്ചതിനുശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് പോലിസിന്റെ പരിപാടി.
രണ്ടു കുട്ടികളുടെ മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി വ്യക്തമായതിനു ശേഷമേ യുവതിയുടെ പേര് പുറത്തുവിടാനാവൂവെന്ന് പോലിസ് ഓഫിസര്‍ ഫിലാന്‍ഡര്‍ അറിയിച്ചു. കേപ് ടൗണ്‍ നഗരത്തിലെ ഒരു സ്കൂളിനരികിലാണ് ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല