നഗ്നചിത്രം ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തിയ യുവതിക്ക് മൂന്നു മാസം തടവ് ശിക്ഷ വിധിച്ചു. യുവതിയുടെ ഭര്‍ത്താവിന് ജീവനാശം നല്കാതെയുള്ള വിവാഹമോചനവും അബുദാബി കുടുംബ കോടതി അനുവദിച്ചിട്ടുണ്ട്.ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പോണ്‍സൈറ്റുകളില്‍ കണ്ട ഭര്‍ത്താവ് പരാതിയുമായെത്തുകയായിരുന്നു. പരിശോധനയില്‍ അഞ്ചു ചിത്രങ്ങള്‍ ശരിയ്ക്കുള്ളതാണെന്ന് വ്യക്തമായി.
എന്നാല്‍ മൊബൈല്‍ ഫോണുപയോഗിച്ച് ഭര്‍ത്താവ് തന്നെയെടുത്ത ഫോട്ടോകളാണിതെന്നും ജീവനാംശം നല്കാതിരിക്കാനും കുട്ടികളെ വിട്ടുതരാതിരിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമായി ഇത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് ഗവണ്മെന്റ് ഉദ്യോഗസ്ഥയായ യുവതി പരാതിപ്പെട്ടു.
ചിത്രം കാണുമ്പോള്‍ ഇത്തരത്തിലൊരു സാധ്യത തോന്നുന്നില്ലെന്ന നിലപാടാണ് കോടതിയെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല