1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2011

ഗര്‍ഭിണിയായ 15കാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കെന്റിലെ ഗിലിങ്ഹാം ആശുപത്രിയില്‍ എത്തിച്ച ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ലീ ലാ റോഷെയെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല. അവളുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞും മരിച്ചു.

സംഭവത്തെക്കുറിച്ച് കൊറോണര്‍ ഓഫീസ് അന്വേഷണം ആരംഭിച്ചു.ചാറ്റ്ഹാം വനിതാ ഗ്രാമര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് റോഷെ. റോഷെയുടെ കുഞ്ഞിന്റെ അച്ഛന്‍ അവരുടെ കാമുകന്‍  ടോം ലെഡ്‌ബെറ്റായിരുന്നു.

റോഷെയ്ക്കും കുംടുംബത്തിനും അടുത്തിടെ പനി ബാധിച്ചിരുന്നു. അതാണോ മരണകാരണമെന്നും വ്യക്തമായിട്ടില്ല.റോഷെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി സഹോദരി വെരിറ്റി ലാ റോഷെ Gonetoosoon.org എന്ന പേരില്‍ വെബ് പേജ് തുറന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.