യുവനടി മൈഥിലിയെ കുറിച്ച് അടുത്തിടെയായി ധാരാളം ഗോസിപ്പുകള്‍ ഇറങ്ങുന്നു. മാധ്യമങ്ങളില്‍ വരുമ്പോള്‍ മാത്രമാണ് താന്‍ ഇക്കാര്യങ്ങളൊക്കെ അറിയുന്നതെന്നാണ് മൈഥിലി പറയുന്നത്. തനിക്കെതിരെ ഗോസിപ്പ് പരത്തുന്നതിന് പിന്നില്‍ സിനിമാരംഗത്തുള്ള ചിലര്‍ തന്നെയാണെന്നും മൈഥിലി പറഞ്ഞു.
എന്നാല്‍ ജീവിതത്തില്‍ ആരോടെങ്കിലും പ്രതികാരം വീട്ടാന്‍ മൈഥിലിക്ക് ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെയാണ് നടിയുടെ ഉത്തരം. മൈഥിലിയെ ഇത്രയധികം വേദനിപ്പിച്ച ആ ശത്രുക്കള്‍ സിനിമയ്ക്ക് ഉള്ളില്‍ ഉള്ളവരല്ല. അവരാണ് ഗോസിപ്പു പരത്തുന്നതെന്നും മൈഥിലി കരുതുന്നില്ല.
തന്നെ ഹോസ്റ്റലില്‍ വച്ച് ക്രൂരമായി റാഗ് ചെയ്തവരോട് പക വീട്ടാന്‍ ആഗ്രഹമുണ്ടെന്നാണ് മൈഥിലി അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഒരിക്കല്‍ ഹോസ്റ്റലില്‍ വച്ച് തന്നെ രണ്ടു പേര്‍ ചേര്‍ന്ന് ക്രൂരമായി റാഗ് ചെയ്യുകയുണ്ടായി. ഇനി തന്റെ കയ്യില്‍ കിട്ടുകയാണെങ്കില്‍ അവരുടെ കാര്യം കഷ്ടമായിരിക്കുമെന്നാണ് നടി പറയുന്നത്. എന്നാല്‍ അവരുടെ പേര് വെളിപ്പെടുത്താന്‍ മൈഥിലി തയ്യാറല്ല. എങ്ങിനെയൊക്കെയാണ് റാഗ് ചെയ്തതെന്നും മൈഥിലി പറയുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല