മാത്യു ബ്ലാക്ക്പൂള്‍
ബ്ലാക്ക്പൂള്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവല്‍സരാഘോഷം പുതുമയാര്‍ന്ന പരിപാടികളുമായി പ്രൗഢഗംഭീരമായി. ഡിസംബര്‍ 30-ാം തീയതി വൈകിട്ട് 5 മണിക്ക് റവ. ഫാദര്‍ മാത്യു ചൂരപ്പൊയ്കയില്‍ നല്‍കിയ ക്രിസ്മസ് സന്ദേശത്തോടെ പരിപാടികള്‍ ആരംഭിച്ചു.
നമ്മുടെ ജീവിതത്തിന്റെ വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്ന ആയിരങ്ങള്‍ക്ക് ഇടം നല്‍കുവാനും സ്ഥലം ഒരുക്കുവാനുമുള്ള അവസരങ്ങള്‍ സ്വീകരിക്കുകയും ഹൃദയപൂര്‍വ്വം മറ്റുള്ളവരോട് ആദരവും സ്‌നേഹവും നിറഞ്ഞ നല്ല ബന്ധങ്ങളിലൂടെ ക്രിസ്മസ് ആഘോഷങ്ങള്‍ നമുക്ക് അനുഗ്രഹീതമാക്കാം എന്ന് ഫാദര്‍ മാത്യു ചൂരപ്പൊയ്കയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
ക്രിസ്മസ് സന്തോഷത്തിന്റെയും ശാന്തിയുടെയും ആഘോഷമാണ്. ക്രിസ്മസിന്റെ സന്ദേശം വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കിയുള്ള ആഘോഷങ്ങള്‍ക്ക് മുതിര്‍ന്നവര്‍ തയ്യാറാകണമെന്ന് ഫാദര്‍ തോമസ്സ് കളപ്പുരയ്ക്കല്‍ നല്‍കിയ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു.
കുട്ടികളുടെ അക്ഷന്‍ സോംഗ്, നേറ്റിവിറ്റി സ്‌കിറ്റ് ക്രിസ്റ്റിയന്‍ ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ന്യൂകാസ്റ്റില്‍ ടീം അവതരിപ്പിച്ച ഗാനമേള എന്നീ പരിപാടികള്‍ എല്ലാവരുടെയും കൈയ്യടി ഏറ്റുവാങ്ങി.
സാന്തയോടൊപ്പം ആടിയും പാടിയും കരോള്‍ ഗാനങ്ങള്‍ ആലപിച്ചും കുട്ടികളും മുതിര്‍ന്നവരും ആഘോഷപരിപാടികള്‍ ഗംഭീരമാക്കി. സാന്താകുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല